Friday
20 Jul 2018

പുതിയ അഞ്ഞൂറു രൂപാ നോട്ടുകള്‍ക്ക് ചിലവാക്കിയത് 5,000 കോടി രൂപ

By: Web Desk | Tuesday 19 December 2017 4:06 PM IST

പുതിയ അഞ്ഞൂറു രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ അയ്യായിരം രൂപ ചിലവഴിച്ചുകൊണ്ട് ആര്‍ബിഐ. നാണയമൂല്യം ഇല്ലാതാക്കിയതിനെ തുടര്‍ന്നാണ് പുതിയ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. ഏകദേശം, 1,695.7 കോടി അഞ്ഞൂറു രൂപാ നോട്ടുകള്‍ ഡിസംബര്‍ 8 വരെ അച്ചടിച്ചു, ധനകാര്യമന്ത്രി പി രാധാകൃഷ്ണന്‍ ലോക്സഭയ്ക്ക് അയച്ച  കത്തില്‍ സൂചിപ്പിച്ചു.

പുതിയ ഇൗ നോട്ടുകളുടെ മൂല്യം 4,968.84 കോടി ആണ്. 1,293.6 കോടി രൂപ ചിലവിട്ട്  365.4 കോടി രണ്ടായിരം രൂപാ നോട്ടുകള്‍ ആര്‍ബിഐ അച്ചടിച്ചു. കൂടാതെ, അമ്പത്, ഇരുന്നൂറു രൂപാ നോട്ടുകളുടെ പുതിയ നോട്ടുകളും ആര്‍ബിഐ ഇറക്കുന്നുണ്ടെന്ന് പി രാധാകൃഷ്ണന്‍ പറഞ്ഞു.

178 കോടി  200 നോട്ടുകൾ അച്ചടിക്കാന്‍ ചിലവിട്ടത് 522.83 കോടി രൂപയാണ്. ഓഗസ്റ്റ് 25 ന് ആര്‍ബിഐ പുതിയ ഇരുന്നൂറു രൂപാ നോട്ട് പുറത്തിറക്കി. തൊട്ടുപിന്നാലെ, അമ്പതു രൂപയുടെ രൂപഭേദം വരുത്തിയ പുതുക്കിയ നോട്ടും പുറത്തിറക്കി. സാധാരണക്കാരന് ഇടപാട് ലഘൂകരിക്കുന്നതിനും, പഴയ നോട്ടുളെ മാറ്റാനും,  നാണയപ്പെരുപ്പം, കള്ളപ്പണങ്ങളെ തടയാനും  തുടങ്ങിയ വിവിധ കാരണങ്ങൾ കണക്കിലെടുത്തിട്ടാണ് ഈ പുതുക്കിയ നോട്ടിന്‍റെ രൂപകൽപ്പനയുടെ ആസൂത്രണം വിവിധ ഘടകങ്ങൾ പരിഗണിച്ച് കൊണ്ടുവന്നത്.