Monday
22 Oct 2018

200 രൂപ നോട്ടുകള്‍ ഉടന്‍

By: Web Desk | Wednesday 23 August 2017 4:03 PM IST

200 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക സ്ഥിരീകരണം. തുടക്കത്തില്‍ 200 രൂപ മൂല്യത്തിലുള്ള 50 കോടിയോളം നോട്ടുകൾ  പുറത്തിറക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതിലൂടെ നോട്ട് ക്ഷാമം ഒഴിവാക്കാനും അനധികൃത വിനിമയം തടയാനും സാധിക്കുമെന്ന് ആര്‍ബിഐ പറയുന്നു.

തീയതി സംബന്ധിച്ച് വ്യക്തതയില്ല. എന്നാല്‍ അടുത്തയാഴ്ച തന്നെ 200 രൂപ നോട്ടുകള്‍ എടിഎം മെഷീനുകള്‍ ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട് .

മാർച്ചിലാണ് 200 രൂപയുടെ നോട്ടുകൾ കൊണ്ടുവരാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചത്.