Tuesday
16 Oct 2018

റഫാല്‍ ഇടപാടില്‍ വിശദീകരണവുമായി ഡാസോ സിഇഒ രംഗത്ത്

By: Web Desk | Friday 12 October 2018 11:28 AM IST

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ വിശദീകരണവുമായി ഡാസോ സിഇഒ രംഗത്ത്. ഇടപാടില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് ഇന്ത്യ നിര്‍ബന്ധിച്ചിട്ടല്ലെന്ന് സിഇഒ എറിക് ട്രാപിയര്‍ വ്യക്തമാക്കി. റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്പനിയുടെ തീരുമാനമാണെന്നും കമ്പനിയെ തെരഞ്ഞെടുത്തത് ഫ്രഞ്ച് ആയുധ നിര്‍മാണ കമ്പനിയായ ഡാസോ നേരിട്ടാണെന്നും അദ്ദേഹം പറഞ്ഞു. പങ്കാളിയെ കണ്ടെത്താനുള്ള നിയമപരമായ അവകാശം തങ്ങള്‍ക്കു മാത്രമാണെന്ന് എറിക് ട്രാപ്പിയര്‍ കൂട്ടിച്ചേര്‍ത്തു. റിലയന്‍സിന് പത്തുശതമാനം ബാദ്ധ്യതാരഹിത നിക്ഷേപം മാത്രമാണ് റാഫേല്‍ കരാറില്‍ ഉള്ളതെന്നും നൂറോളം ഇന്ത്യന്‍ കമ്പനികളുമായി ചര്‍ച്ച നടത്തിയെന്നും എറിക് പറഞ്ഞു . 30 കമ്പനികളുമായി കരാറായിക്കഴിഞ്ഞു.ബിടിഎസ്എല്‍,ഡിഇഎഫ്എസൈ്വഎസ്,കൈനറ്റിക്,മഹിന്ദ്ര,മെയ്‌നി,സാംടെല്‍ എന്നിവയുമായി ഉടമ്പടിയുണ്ട്.

റിലയന്‍സ് ഡിഫന്‍സുമായി ചേര്‍ന്ന് റഫാല്‍, ഫാല്‍ക്കണ്‍ 2000 വിമാനഭാഗങ്ങള്‍ നിര്‍മ്മിക്കും. സംയുക്തസംരംഭത്തിന്റെ പൂര്‍ണനിയന്ത്രണം ഡാസോ ഏവിയേഷനായിരിക്കുമെന്നും എറിക് അറിയിച്ചു. വിവാദങ്ങള്‍ നിര്‍ഭാഗ്യകരമെന്നും ഇന്ത്യയുമായുള്ളത് 65 വര്‍ഷത്തെ ബന്ധമാണെന്നും പറഞ്ഞു. റിലയന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ നിര്‍ബന്ധിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് വിശദീകരണവുമായി സിഇഒ രംഗത്തെത്തിയത്.  ദീർ ഘകാലം ഇന്ത്യയിൽ തുടരുന്നതിനാലാണ് എച് എ എൽ നെ ഒഴിവാക്കിയതെന്നും എറിക് പറഞ്ഞു.

Related News