Thursday
20 Sep 2018

നീ വെറും പെണ്ണാണെന്ന് പറയേണ്ടിയിരുന്നില്ലെന്ന് രഞ്ജി

By: Web Desk | Thursday 5 July 2018 11:17 PM IST

നീ വെറും പെണ്ണാണ് എന്ന ‘സൂപ്പർ ഡയലോഗ്’ എഴുതി സിനിമ കൊട്ടകയിൽ കയ്യടി വാങ്ങിയ തിരക്കഥാ കൃത്തും നടനുമായ  രഞ്ജി പണിക്കർക്ക് കുറ്റബോധം. കിംഗ് സിനിമയിൽ മമ്മൂട്ടിയെക്കൊണ്ട് അങ്ങനെ പറയിക്കരുരുതായിരുന്നുവെന്നു ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ രഞ്ജി പണിക്കർ.

അങ്ങനെ സ്ത്രീവിരുദ്ധമായി എഴുതാൻ പാടില്ലായിരുന്നു. സിനിമ കാണുന്ന ഒരു സ്ത്രീക്ക് അത് കേൾക്കുമ്പോൾ അപമാനിതയായി എന്ന് തോന്നിയാൽ അത് തന്റെ പിഴവാണ്. അന്ന് തിയേറ്ററിൽ ഇരുന്ന് കയ്യടിച്ചവർക്കും പിന്നീടാണ് അതിലെ ശരികേട് തിരിച്ചറിയാൻ കഴിഞ്ഞത്. കയ്യടി കിട്ടണമെന്നേ അന്ന് തോന്നിയുള്ളൂ. അതിന് അണ്ടൻ അടകോടൻ, ചെമ്മാൻ  ചെരുപ്പുകുത്തി എന്നൊക്കെ എഴുതി അഭിനേതാക്കളെക്കൊണ്ട് പറയിച്ചിട്ടുണ്ട്. തനിക്കിപ്പോൾ അതിൽ പശ്ചാത്താപം ഉണ്ടെന്നു രഞ്ജി. ഇന്ന് സിനിമയ്ക്ക് തിരക്കഥ എഴുതിയാൽ അങ്ങനെ എഴുതില്ല.

വിമർശനം ഉണ്ടായപ്പോഴാണ് ഒരിക്കലും ജാതിലിംഗ മുൻ വിധികൾ കൊണ്ട് വരരുതായിരുന്നു എന്നു തോന്നിയത്‌. തനിക്കു തിരിച്ചറിവും പശ്ചാത്താപവുമുണ്ട്,  രഞ്ജി പണിക്കർ പറഞ്ഞു.

Related News