Monday
28 May 2018

ഗോദാവരിനദിയില്‍ ബോട്ടുമുങ്ങി മരിച്ചതു 22 പേർ; 12 പേരുടെ മൃതദേഹം കണ്ടെത്തി

By: Web Desk | Wednesday 16 May 2018 7:31 PM IST

ഗോദാവരിനദിയില്‍ ബോട്ടുമുങ്ങി മരിച്ചവര്‍ക്കായി തിരച്ചില്‍ തുടരുന്നു 12 ശരീരങ്ങള്‍ കണ്ടെടുത്തു. 44 പേരുമായി പോയ ബോട്ട് കാറ്റിലും മഴയിലും പെട്ട് മറിയുകയായിരുന്നു. 44പേരില്‍ 27 പുരുഷന്മാരുണ്ടായിരുന്നു. 22 യാത്രക്കാര്‍ രക്ഷപ്പെട്ടു. പത്തോളം പേര്‍ക്കായാണ് തിരച്ചില്‍ നടക്കുന്നത്. അതില്‍ തന്നെ മൂന്നുപേര്‍ ആരാണെന്ന് വ്യക്തമാകാനുണ്ട്. ദേശീയദുരന്ത നിവാരണ സേനയിലെയും നേവിയിലേയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. 60 അടിയോളം ആഴത്തിലാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് ജീവനക്കാരുടെ അത്യാര്‍ത്തിമൂലമുണ്ടായഅപകടമാണിതെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Related News