Friday
14 Dec 2018

സഭാ വിലക്ക് നേരിട്ട സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം

By: Web Desk | Sunday 23 September 2018 12:55 PM IST

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി. മാനന്തവാടി രൂപതയാണ് നടപടി എടുത്തത്. ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കി. സഭയെ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിനാണ് വിലക്കിയത്. വിശുദ്ധകുര്‍ബാന, വേദപാഠം എന്നിവയില്‍ നിന്നും ഇടവകയിലെ മറ്റുപ്രവര്‍ത്തനങ്ങളില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ ഒഴിവാക്കി. ദ്വാരക സേക്രര്‍ട്ട്ഹര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യപികയാണ് സിസ്റ്റര്‍ലൂസി.

രാവിലെ എത്തിയപ്പോഴാണ് വിലക്കിക്കൊണ്ടുള്ള ഉത്തരവ് കിട്ടിയത്. മദര്‍ സുപ്പീരിയരാണ് വിലക്കിയത്. എഫ്സിസി സന്യാസിനി സഭ മദര്‍ സുപ്പീരിയരാണ് വിലക്കിയത്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള ആരോഗ്യവും മനസും ഉണ്ടെന്നും മാറ്റി നിര്‍ത്തിയ സ്ഥിതിക്ക് മാറി നില്‍ക്കുമെന്നും സിസ്റ്റര്‍ ലൂസി വിശദമാക്കി.