Thursday
18 Oct 2018

ഹോം മെയ്ഡ് ലിഫ്റ്റുമായി റിട്ട. പ്രഫസര്‍

By: Web Desk | Thursday 26 April 2018 12:18 PM IST

ഗൃഹോപകരണമേഖലയില്‍ വന്‍ കുതിച്ചുചാട്ടമാകാവുന്ന ഹോം മെയ്ഡ് ലിഫ്റ്റുമായി റിട്ട പ്രഫസര്‍. കോയമ്പത്തൂരിലെ റിട്ട.പ്രഫസര്‍ ഡോ.വിജയനാണ് രണ്ടുനിലവരെ 200കിലോ കയറ്റിഇറക്കാവുന്ന ലിഫ്റ്റ് കണ്ടുപിടിച്ചത്. വാതക (മര്‍ദ്ദം)കംപ്രസര്‍ ഉപയോഗിച്ചുപ്രവര്‍ത്തിക്കുന്നതാണ് ലിഫ്റ്റ്. ഇത് വൈദ്യുതിയില്ലാത്തപ്പോഴും പ്രവര്‍ത്തിപ്പിക്കാനാവും. ആറുമാസമെടുത്താണ് വിജയന്‍ ലിഫ്റ്റ് നിര്‍മ്മിച്ചത്. എന്റെ വീട് ഒന്നാം നിലയിലാണ്. വീട്ടിലെത്തുന്ന പ്രായാധിക്യമുള്ളവര്‍ അനുഭവിക്കുന്ന വിഷമമാണ് ഇത്തരം ഒരു ലിഫ്റ്റ് നിര്‍മ്മിക്കുന്നതിലേക്കു നയിച്ചത്. വെള്ള ക്യാനുകളും അരിച്ചാക്കും മറ്റും മുകളിലെത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടും പരിഹരിക്കാനായി.

Related News