Thursday
18 Jan 2018

ബി എസ് പി നേതാവിനെ വെടിവച്ചു കൊന്നു, ആശുപത്രി തകർത്തു, ബസ് കത്തിച്ചു

By: Web Desk | Tuesday 3 October 2017 8:51 PM IST

അലഹബാദ് സർവകലാശാല ഹോസ്റ്റലിനു പുറത്തുവച്ചു ബി എസ് പി നേതാവിനെ വെടിവച്ചു കൊന്നതിനെ തുടർന്ന് അനുയായികൾ അക്രമാസക്തരായി ആശുപത്രി തകർക്കുകയും സ്റ്റേറ്റ് ബസ്സുകൾ കത്തിക്കുകയും ചെയ്തു. വധിക്കപ്പെട്ട രാജേഷ് യാദവ് കൂട്ടുകാരനായ ഡോ. മുകുൾ സിങ്ങുമൊത്തു താര ചന്ദ് ഹോസ്റ്റലിൽ ഏതോ സുഹൃത്തിനെ കാണാൻ ചെന്നപ്പോഴാണ് വെടിയേറ്റത്.

ഒരു കൂട്ടം ആളുകൾ പുലർച്ചെ രണ്ടരയോടെ അദ്ദേഹത്തെ ആക്രമിച്ചുവെന്നു മുകുൾ സിങ് പോലീസിനോട് പറഞ്ഞു. വയറ്റിൽ വെടിയേറ്റ യാദവിനെ മുകുൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാദവിന്റെ വാഹനത്തിൽ ഏതാനും ബുള്ളറ്റുകൾ കണ്ടുവെന്ന് അലഹബാദ് എസ് പി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ബി എസ് പി സ്ഥാനാർത്ഥിയായിരുന്നു യാദവ്.