Friday
25 May 2018

റിയാദ്; തൊഴിലാളി ക്യാമ്പിന് തീ പിടിച്ച് ഏഴു മരണം 

By: Web Desk | Saturday 14 April 2018 9:22 AM IST

റിയാദ്​: കെട്ടിടത്തിന് തീ പിടിച്ച് ഏഴു മരണം എട്ടുപേര്‍ക്ക്​ പരിക്ക്.  റിയാദ്​ നഗരത്തി​ന്റെ വടക്കുഭാഗമായ തുവൈഖിലെ ഒരു കെട്ടിടത്തിലാണ്​ വെള്ളിയാഴ്​ച രാവിലെ അഗ്​നിബാധ ഉണ്ടായത്​. ബഹുനില കെട്ടിടത്തി​ന്റെ  ഏറ്റവും താഴത്തെ നിലയിൽ സ്വകാര്യ കമ്പനിയിലെ  തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്.

അപകടത്തില്‍ പെട്ടത്​ വിദേശികളാണ്​ എന്നാണ്​ സൂചന. ഏത്​ രാജ്യക്കാരാണ്​ എന്ന്​​ അറിവായിട്ടില്ല. തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന്​ മുറിക്കുള്ളില്‍ നിറഞ്ഞ കനത്ത പുക ശ്വസിച്ചാണ്​ മരണം. സിവില്‍ ഡിഫന്‍സിന്റെ  നേതൃത്വത്തില്‍ നിരവധി അഗ്​നിശമന സേന യൂനിറ്റുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയാണ്​ കെട്ടിടത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്​. സുരക്ഷാവിഭാഗങ്ങളുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം നിരവധി ജീവനുകള്‍ രക്ഷിക്കാനായി. കെട്ടിടത്തിൽ ആകെ  54 ആളുകള്‍ താമസിക്കുന്നുണ്ടെന്നും ഇത്രയും ആളുകളെ കെട്ടിടത്തിന്​ താങ്ങാന്‍ കഴിയാത്തതാണ്​ എന്നും സിവില്‍ ഡിഫന്‍സ്​ റിയാദ്​ റീജനല്‍ വക്താവ്​ മേജര്‍ മുഹമ്മദ്​ അല്‍ഹമാദി അറിയിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി