Wednesday
23 Jan 2019

വനിതാ സുരക്ഷക്കായി തീവണ്ടികളിൽ അപായ ബട്ടണുകൾ

By: Web Desk | Wednesday 16 May 2018 2:22 PM IST

 വനിതാ സുരക്ഷക്കായി റയിൽവേ അപായ ബട്ടണുകൾ (പാനിക് ബട്ടൺ)  ഘടിപ്പിക്കുന്നു. കംപാർട്മെന്റിലെ സ്വിച്ചിനു സമീപം ഈ ബട്ടൺ ഉണ്ടാകും, അത് ഗാർഡിന്‍റെ മുറിയിലേക്ക് ബന്ധിപ്പിക്കും. ബട്ടൺ അമർത്തുമ്പോൾ എവിടെയാണ് സ്ത്രീ അപകടകരമായ അവസ്ഥയിലെന്ന്  ഗാർഡിനു അറിയാം. അതനുസരിച്ചു അവിടേക്കു സുരക്ഷാ വിഭാഗത്തെ അയക്കാനാവും. സ്ത്രീകൾ തനിച്ചു യാത്ര ചെയ്യുമ്പോൾ അതിക്രമങ്ങൾ സാധാരണമാകുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു സംവിധാനം വരുന്നത്. വടക്കു കിഴക്കൻ റെയിൽവേയിൽ കൂടുതൽ വനിതാ പോലീസിനെ തീവണ്ടികളിൽ ഡ്യൂട്ടിക്ക് വയ്ക്കാനും പാനിക് ബട്ടൺ സ്ഥാപിക്കാനും നടപടിയായി. ഇപ്പോൾ സ്ത്രീകൾക്ക് അപകടാവസ്ഥയിൽ ഹെല്‍പ്പ് ലൈന്‍ നമ്പറിൽ വിളിക്കാനോ, എസ്  എം എസ്  അയക്കാനോ, അപായച്ചങ്ങല വലിക്കാനോ സംവിധാനമുണ്ട്, പക്ഷെ ഇതിലും എളുപ്പം പാനിക് ബട്ടൺ കൊണ്ട് സുരക്ഷ ഉറപ്പാക്കാൻ കഴിയും.