Sunday
24 Sep 2017

മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റി;ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട്

By: Web Desk | Thursday 7 September 2017 7:28 PM IST

തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണത്തില്‍ മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികളുടെയും അധികൃതര്‍ ഉള്‍പ്പെടുന്ന ഉന്നതതല യോഗം ചേരുമെന്നാണ് സൂചന.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത അധ്യക്ഷയായ സമിതിയാണ് സംഭവം വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
നേരത്തെ ആരോഗ്യ വകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുരുകനേയും കൊണ്ട് ആംബുലന്‍സ് എത്തിയ എല്ലാ ആശുപത്രികളിലും നേരിട്ടെത്തി തെളിവെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കഴിഞ്ഞ മാസം ഏഴാം തീയതിയാണ് റോഡപകടത്തില്‍ പരിക്കേറ്റ മുരുകന്‍ മരിച്ചത്. മുരുകന്റെ മരണത്തില്‍ പോലീസ് അന്വേഷണം നടന്നുവരുകയാണ്. അതേസമയം സംഭവത്തില്‍ മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് ചോദിച്ചിരുന്നു.

Related News