Wednesday
23 Jan 2019

കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; ആറ് മരണം

By: Web Desk | Saturday 12 January 2019 2:25 PM IST

കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു.  ചെങ്ങന്നൂർ ആല സ്വദേശികളായ ഒരു കുട്ടിയും രണ്ട് സ്ത്രീകളുമുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചതായി പ്രാദേശിക വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു. മൃതദേഹങ്ങൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഒന്നേകാലോടെ എത്തിച്ചു.  ആൾട്ടോ – 800 കാറാണ് അപകടത്തിൽപ്പെട്ടത്. അകമൺ, പനച്ചിമൂട്ടിൽ ഹോണ്ട ഷോറൂമിന് സമീപമാണ് അപകടം നടന്നത്. വേഗതയിൽ വന്ന കാർ (KL 62 B 4605)  മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിര്‍വശത്തുകൂടി വന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇതിൽ 5 പേർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറ് പൂര്‍ണ്ണമായും  തകർന്നു. ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വണ്ണപ്പുറം- തൊടുപുഴ- കോട്ടയം – തിരുവനന്തപുരം ഫാസ്റ്റ് പാസ്സഞ്ചറിലാണ് കാർ ഇടിച്ചത്.

accident 2

Related News