Tuesday
24 Oct 2017

റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ മരിച്ച നിലയിൽ

By: Web Desk | Thursday 12 October 2017 9:03 AM IST

മീനങ്ങാടി:മൈസൂർ കോഴിക്കോട് ദേശിയപാതയിൽ മീനങ്ങാടി 54 ൽ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ മരിച്ച നിലയിൽ അളെ കണ്ടെത്തി. അമ്പലവയൽ വടുവൻചാലിൽ വാടകയക്ക് താമസിക്കുന്ന ഒന്നേയാറ് തുളസിത്തൊടി വീട്ടിൽ ജയനന്ദൻ (48) ആണ് മരിച്ചത്. പെയിന്റിംഗ്‌ തൊഴിലാളിയായ ഇയാളെ ഇന്ന് രാവിലെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. അമ്പലവയൽ പൊലീസ് ഇൻക്വസ്റ്റ് നടപടി തുടങ്ങി.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും.