Saturday
20 Jan 2018

കെ.എസ്.ആർ.ടി.സി.ബസും  ഓട്ടോയും കൂട്ടിയിച്ച് ഒരാള്‍ മരിച്ചു

By: Web Desk | Saturday 13 January 2018 10:01 PM IST

അപകടത്തില്‍ മരിച്ച റോബിൻസൺ
 കോവളം: വിഴിഞ്ഞത്ത്  കെ.എസ്.ആർ.ടി.സി.ബസും  ഓട്ടോയും കൂട്ടിയടിച്ചുണ്ടായ
അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന
രണ്ടുപേരിൽ ഒരാൾ   മരിച്ചു.  വിഴിഞ്ഞം കോട്ടപ്പുറം ജീവത് ഭവനിൽ ജോൺ
റോബർട്ടിൻറെയും  കുരിശമ്മയുടെയും  മകൻ റോബിൻസൺ (31) ആണ് മരിച്ചത്.  ഓട്ടോ
ഡ്രൈവർ കോട്ടപ്പുറം മഠം സ്വദേശി ബിജുവാണ്  മെഡിക്കൽകോളേജാശുപത്രിയിൽ
ചികിത്സയിലുള്ളത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെ  വിഴിഞ്ഞം
ഡിപ്പോയുടെ പ്രധാകവാടത്തിനടുത്താണ് അപകടം നടന്നത്. തിരുവനന്തപുരത്ത്
നിന്ന് പള്ളിച്ചൽ വെങ്ങാനൂർ വഴി വിഴിഞ്ഞത്തേക്ക്  വന്ന ഓർഡിനറി ബസാണ്
അപകടത്തിൽപെട്ടത്.  കേബിൽ ടി.വി. സ്ഥാപനത്തിലെ  ജീവനക്കാരനായ റോബിൻസൺ
കേബിളെടുക്കാനായി ഓട്ടോയിൽ പോകുമ്പോഴായിരുന്നു അപകടം.  നാട്ടുകാരും
വഴിയാത്രക്കാരും ചേർന്ന് ഇരുവരേയും ഉടൻ മെഡിക്കൽ  കോളേജാശുപത്രിയിൽ
പ്രവേശിപ്പിച്ചെങ്കിലും റോബിൻസന്റെ ജീവൻ  രക്ഷിക്കാനായില്ല.  പരിക്കേറ്റ
ബിജു ചികിൽസയിലാണ്.  റോബിൻസന്റെ മൃതദേഹം  പോസ്റ്റുമോർട്ടത്തിന് ശേഷം
ഇന്നലെ വൈകിട്ട് 4 ഓടെ വിഴിഞ്ഞം സിന്ധുയാത്രാ  മാതാപള്ളിയിൽ
സംസ്ക്കരിച്ചു.  ഭാര്യ-  ഷാമിന. രണ്ടുമാസം പ്രായമുള്ള റഹാന ഏക  മകളാണ്.
വിഴിഞ്ഞം പൊലീസ് കേസെടുത്തു.