Wednesday
23 May 2018

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​ര്‍ക്ക് ദാരുണാന്ത്യം

By: Web Desk | Sunday 8 April 2018 11:40 AM IST

വിരുദനഗര്‍: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. ബംഗളുരു സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം രാജപാളയം ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

ആറു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലും മരണത്തിനു കീഴടങ്ങി. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബംഗളുരു സ്വദേശികളായ കുടുംബം കേരളത്തില്‍ അവധി ആഘോഷിച്ചശേഷം തിരുവനന്തപുരത്തുനിന്നു മടങ്ങുകയായിരുന്നു. ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തെ തുടര്‍ന്ന് രാജപാളയം തെങ്കാശി റോഡില്‍ ഗതാഗതം തടസപ്പെട്ടു.

Related News