Thursday
24 Jan 2019

മലിനീകരണത്തില്‍ നിന്ന് രക്ഷനേടാനുള്ള മാസ്‌ക് മറയാക്കി ജ്വല്ലറിയില്‍ വമ്പന്‍ മോഷണം

By: Web Desk | Thursday 8 November 2018 10:05 AM IST

ലഖ്‌നൗ: മലിനീകരണത്തില്‍നിന്ന് രക്ഷനേടാനുള്ള മാസ്‌ക് ഉപയോഗിച്ചെത്തിയവര്‍ ജ്വല്ലറിയില്‍ നിന്ന് കടത്തിയത് 25 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും. ഉത്തര്‍പ്രദേശിലെ ഗാസിയബാദിലുള്ള ഗോവിന്ദപുരത്താണ് വന്‍ മോഷണം നടന്നത്.
ഏകദേശം അര കിലോ സ്വര്‍ണ്ണവും 30 കിലോ വെള്ളിയും നാല് ലക്ഷം രൂപയും മോഷണം പോയതായി കടയുടമ പറഞ്ഞു.ചൊവ്വാഴ്ച ആയുധവുമായി എത്തിയ നാലുപേര്‍ സ്വര്‍ണ്ണക്കടയില്‍ അതിക്രമിച്ച് കയറിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
മാസ്‌കുകളും ഹെല്‍മെറ്റും ധരിച്ചുവന്ന മോഷ്ടാക്കളുടെ പക്കല്‍ ആയുധങ്ങളുമുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.30നാണ് ഇവര്‍ കടയില്‍ അതിക്രമിച്ച് കയറിതെന്ന് കടയുടമ അമന്‍ വാട്‌സ് പൊലീസിന് മൊഴി നല്‍കി.

Related News