Wednesday
22 Aug 2018

കെട്ടിയിട്ടുള്ള കവര്‍ച്ചകള്‍ക്ക് അറുതിയില്ലെ? ചാമക്കാലായിലും പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തി

By: Web Desk | Tuesday 6 February 2018 4:06 PM IST

തൃശൂര്‍: തിരുവനന്തപുരത്ത് വൃദ്ധയെ കെട്ടിയിട്ട് മോഷണം നടത്തിയതിന് പിന്നാലെ തൃശ്ശൂരിലും വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തി. കയ്പമംഗലം ചാമക്കാല സ്വദേശിനിയായ 65 വയസ്സുകാരിയായ ബിവാത്തുമ്മയാണ് പട്ടാപ്പകല്‍ കവര്‍ച്ചയ്ക്കിരയായത്. പാസ്‌പോര്‍ട്ടും കൈവശമുണ്ടായിരുന്ന 4000 രൂപയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
രാവിലെ ഒന്‍പതോടെയാണ്  അതിക്രമിച്ച് കയറിയ മോഷ്ടാക്കള്‍ ബീവാത്തുമ്മയെകെട്ടിയിട്ട് കവര്‍ച്ചക്കിരയാക്കിയത്. ഭര്‍ത്താവ് മരിച്ച ബീവാത്തുമ്മ കുറേ വര്‍ഷങ്ങളായി ഈ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. അക്രമികള്‍ ഇവരെ ഉപദ്രവിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Related News