Wednesday
23 Jan 2019

ട്രെയിന്‍ യാത്രകളില്‍ മോഷണം പതിവാകുന്നോ? മാര്‍ഗ്ഗമുണ്ടെന്ന് റെയില്‍വേ പൊലീസ്

By: Web Desk | Sunday 13 January 2019 10:27 AM IST

തിരുവനന്തപുരം: തീവണ്ടിയില്‍ സ്ഥിരം യാത്രചെയ്യുന്നവരുടെ പേടിസ്വപ്‌നമാണ് കവര്‍ച്ച. യാത്രക്കാര്‍ക്ക് ബോധവത്കരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്ന റെയില്‍വേപൊലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ ഫലപ്രദമായ കാര്യങ്ങളുടെ ഗവേഷണങ്ങളിലാണ്. ഇപ്പോഴിതാ ട്രെയിന്‍ യാത്രകള്‍ സുരക്ഷിതമാക്കാനുള്ള ഓര്‍മ്മപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് റെയില്‍വേ പൊലീസ്. ഇതിനായി ഒരു ഹ്രസ്വ ചിത്രമാണ് ആര്‍പിഎഫ് പുറത്തിറക്കിയിരിക്കുന്നത്. കേരള റെയില്‍വേ പൊലീസിന് വേണ്ടി സോഷ്യല്‍ മീഡിയ സെല്ലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ‘BEWARE’എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. കേരള പൊലീസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്.

ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കാൻ ഒരു ഓർമ്മപ്പെടുത്തൽ:

ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കാൻ ഒരു ഓർമ്മപ്പെടുത്തൽ:കേരള റെയിൽവേ പൊലീസിന് വേണ്ടി സോഷ്യൽ മീഡിയ സെൽ തയ്യാറാക്കിയ ഹ്രസ്വചിത്രം "BEWARE"Watch and share

Posted by Kerala Police on Friday, January 11, 2019