Saturday
18 Nov 2017

സെബാസ്റ്റ്യന്‍ പോളിനെതിരെ മകന്‍

By: Web Desk | Thursday 14 September 2017 11:53 AM IST

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തിനെതിരെ മകന്‍ റോണ്‍ ബാസ്റ്റ്യന്‍. അഭിഭാഷകനായ റോണ്‍ സെബാസ്റ്റിയന്‍ പോളിന് കീഴില്‍ തന്നെയാണ് പ്രാക്ടീസ് ചെയ്യുന്നത്.

‘2017 സെപ്തംബര്‍ 10ന് സൗത്ത് ലൈവില്‍ ചീഫ് എഡിറ്റര്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു’ എന്നാണ് റോണിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ക്രിസ്തുവിനോടും മദനിയോടും ദിലീപിനെ ഉപമിച്ച് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തിന് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ശക്തമായ എതിർപ്പ് ഉയർന്നിരുന്നു.