Monday
22 Oct 2018

റോസമ്മ പുന്നൂസ്: ചങ്കുറപ്പുള്ള നേതാവ്

By: Web Desk | Thursday 19 October 2017 7:10 PM IST

തിരുവനന്തപുരം: ചടുലമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറിയ നേതാവായിരുന്നു റോസമ്മ പൊന്നൂസെന്ന് മന്ത്രി പി തിലോത്തമന്‍. പ്രായമേറെയുണ്ടായിട്ടും ചങ്കുറപ്പോടെ പ്രവര്‍ത്തിച്ചു. ഏതുവിഷയത്തോടുമുള്ള അവരുടെ സമീപനവും വലുതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പി എസ് ശ്രീനിവാസന്‍ സ്മാരക പഠന ഗവേഷണകേന്ദ്രത്തില്‍ റോസമ്മ പൊന്നൂസിന്റെ സ്മരണാര്‍ത്ഥം ആരംഭിക്കുന്ന സ്മാരക ഗ്രന്ഥശാലയിലെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ആജീവനാന്ദ മെമ്പര്‍ഷിപ്പ് സ്വീകരിച്ച മന്ത്രി ഗ്രന്ഥശാലയിലേക്ക് 25 ഓളം പുതിയ മലയാള പുസ്തകങ്ങളും വാങ്ങി നല്‍കി.
പതിനായിരത്തിലധികം പുസ്തകങ്ങള്‍ ഗ്രന്ഥശാലയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. ഡിംസബറിലാണ് ഗ്രന്ഥശാലയുടെ ഉദ്ഘാടനം. ചടങ്ങില്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി മോട്ടിലാല്‍, അഡ്വ. നന്ദകുമാര്‍, കെ ജി ഒ എ ജനറല്‍ സെക്രട്ടറി സജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Photo Courtesy : Deccan Chronicle

Related News