Friday
19 Oct 2018

ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും ബോംബ് കണ്ടെത്തി

By: Web Desk | Wednesday 8 November 2017 6:19 PM IST

 

കൂത്തുപറമ്പ്: ആര്‍ എസ് എസ് കാര്യാലയത്തില്‍ നിന്നും ബോംബുകള്‍ പിടികൂടി. തൊക്കിലങ്ങാടി പാലാപറമ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് കാര്യാലയമായ സംഘമന്ദിറില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ പിടികൂടിയത്.
ഇന്നലെ രാവിലെ കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് സൂക്ഷിച്ചുവെച്ച നിലയില്‍ രണ്ട് ബോംബുകള്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിന് മുകളില്‍ സൂക്ഷിച്ചുവെച്ചതാണ് ബോംബുകളെന്ന് പൊലീസ് പറഞ്ഞു.

 

Related News