Friday
19 Oct 2018

മന്ത്രിസഭാ പുനഃസംഘടനയില്‍ തൃപ്തരല്ല: സത്യപ്രതിജ്ഞ ചടങ്ങില്‍ ശിവസേന പങ്കെടുത്തില്ല

By: Web Desk | Sunday 3 September 2017 6:58 PM IST

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ തൃപ്തരല്ലെന്നും അതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ലെന്നും ശിവസേന. മന്ത്രിസഭാ പുനഃസംഘടനയില്‍ ഒരു സീറ്റ് പോലും തങ്ങള്‍ക്ക് നല്‍കാത്തതില്‍ നിരാശരാണെന്നും ശിവസേന വ്യക്തമാക്കി.
അതേസമയം ജെഡിയുവില്‍ നിന്ന് ആരും മോഡിയുടെ പുതിയ മന്ത്രിസഭയില്‍ മന്ത്രിമാരാകില്ലെന്നും ഇക്കാര്യം ജെഡിയു പ്രസിഡന്റ് മുമ്പ് തന്നെ അറിയിച്ചിരുന്നതായും ജെഡിയു നേതാവ് വശിഷ്ഠ നാരായണ്‍ സിങ് വ്യക്തമാക്കി.
ഇത് സംബന്ധിച്ച് ജെഡിയുവും ബിജെപിയുമായി ചര്‍ച്ചകള്‍ നടന്നിരുന്നില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങള്‍ വഴിയാണ് അറിയാന്‍ കഴിഞ്ഞതെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നിതീഷിന്റെ വാദങ്ങള്‍ പൊളിച്ചുകൊണ്ട് കേന്ദ്ര മന്ത്രിസഭയില്‍ ജെഡിയു നേതാക്കളായ ആര്‍സിപി സിങ്ങും രാംനാഥ് താക്കൂറും വന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Related News