Thursday
22 Feb 2018

റബ്ബര്‍ ബോര്‍ഡിന്റെ പരിശീലനപരിപാടികളെക്കുറിച്ചറിയാം

By: Web Desk | Monday 5 February 2018 5:37 PM IST

കോട്ടയം: റബ്ബര്‍ബോര്‍ഡ് നടത്തുന്ന വിവിധ പരിശീലനപരിപാടികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. കര്‍ഷകരുടെയും സംരംഭകരുടെയും മറ്റു പരിശീലനാര്‍ത്ഥികളുടെയും ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.സുധ ഫെബ്രുവരി 7-ാം തീയതി ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മറുപടി പറയുന്നതാണ്. കോള്‍ സെന്റര്‍ നമ്പര്‍ 0481 2576622 ആണ്.
റബ്ബര്‍തോട്ടങ്ങളിലെ കൃഷിപ്പണികള്‍, കീടരോഗനിയന്ത്രണം, വിളവെടുപ്പ്, സംസ്‌കരണം, ഉത്പന്നനിര്‍മാണം, ഇടവിളകള്‍, തേനീച്ചവളര്‍ത്തല്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനപരിപാടികള്‍ നടത്തിവരുന്നു. ശാസ്ത്രീയമായി റബ്ബര്‍കൃഷി ചെയ്യുന്നതിനും സ്വയംതൊഴില്‍സംരംഭങ്ങള്‍ തുടങ്ങുന്നതിനും ഈ പരിശീലനപരിപാടികള്‍ ഏറെ സഹായകമാണ്. കൂടാതെ നൈപുണ്യവികസനത്തിന് ഊന്നല്‍ നല്‍കുന്ന പരിശീലനപരിപാടികള്‍ക്കും ബോര്‍ഡ് രൂപം നല്‍കിയിട്ടുണ്ട്.
കോള്‍ സെന്ററിന്റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബ്ബര്‍ബോര്‍ഡിന്റെ വിവിധപദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ നിന്നു ലഭിക്കും.

Related News