Tuesday
13 Nov 2018

ഫുട്‌ബോള്‍ കുടുംബത്തോട് നന്ദി പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍

By: Web Desk | Wednesday 13 June 2018 10:23 PM IST

റഷ്യ:

ലോക ഫുട്‌ബോള്‍ കുടുംബത്തോട് നന്ദി പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍.2018 ലോകകപ്പ് റഷ്യയില്‍ സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ലോക ഫുട്‌ബോള്‍ ആരാധകരോട് നന്ദി പറഞ്ഞ് പുടിന്‍ രംഗത്തെത്തിയിരിക്കുന്നത്.ഇത്തരമൊരു വന്‍കിടശോഭയുള്ള കായികവിനോദം തയ്യാറെടുക്കുന്നത് ലോക ഫുട്‌ബോള്‍ ആരാധകരുടെ വലിയൊരു സഖ്യം ഇല്ലാതെ അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ഉദ്ഘാടന മത്സരത്തില്‍ വലിയൊരു പാരമ്പര്യ കുടുംബത്തിന്റെ ഒത്തു ചേരാലാണ് നടക്കുന്നതെന്ന് പുടിന്‍ കുട്ടിച്ചേര്‍ത്തു.മോസ്‌കോയിലെ ലുഷ്ണികി മൈതാനത്തില്‍ നടക്കുന്ന റഷ്യയും സൗദി അറേബിയയും തമ്മിലുളള മത്സരത്തോടെ ലോക ഫുട്‌ബോളിന് ആരംഭം കുറിക്കും.രാഷ്ട്രീയമില്ലാത്ത കായിക തത്വത്തെ ഫിഫയുടെ പ്രതിബദ്ധതയില്‍ അടിവരയിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പുടിന്‍ പറഞ്ഞു.ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ കായിക താരങ്ങളെ ആദരിക്കാനും പരിഗണിക്കാനും സന്നദ്ധരായതിലും തന്റെ രാജ്യത്തെ ലോകകപ്പിനായി തെരെഞ്ഞടുത്തതിലുമാണ് ഫിഫയോടുളള നന്ദി റഷ്യന്‍ നേതാവ് അറിയിച്ചത്.