Saturday
15 Dec 2018

റയാന്‍ സ്‌കൂള്‍ കൊലപാതകം: പ്രതിയെ മുതിര്‍ന്നയാളായി കണക്കാക്കാനാവില്ലെന്ന് കോടതി

By: Web Desk | Friday 12 October 2018 9:41 AM IST

ഗുഡ്ഗാവ്: ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴുവയസ്സുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ 16കാരനെ പ്രായപൂര്‍ത്തിയായ ആളാണെന്ന് കണക്കാക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന കോടതി. വിചാരണ വേളയില്‍ പ്രതിയെ പ്രായപൂര്‍ത്തിയായ ആളാണെന്ന് കണക്കാക്കാനാവില്ലെന്നും കീഴ്‌ക്കോടതിയുടെ ഉത്തരവിനെ തള്ളി കോടതി പറഞ്ഞു.
നിയമത്തിന്റെ കണ്ണില്‍ പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും അതിനാല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കീഴില്‍ പുനപരിശോധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദയ ചൗധരി കൂട്ടിച്ചേര്‍ത്തു.

2017 സെപ്റ്റലംബര്‍ എട്ടിനാണ് രണ്ടാംക്ലാസുകാരനായ പ്രദ്യുമ്‌ന് താക്കൂറിനെ സ്‌കൂളിലെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ ബസ് കണ്ടക്ടാണ് പ്രതിയെന്ന് സംശയിച്ചെങ്കിലും കുറച്ചുനാളുകള്‍ക്ക് ശേഷം പ്രതി അതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണെന്ന് കണ്ടെത്തുകയായിരുന്നു.

Related News