Sunday
16 Dec 2018

ശബരിമലയില്‍ നിരോധനാജ്ഞ ഡിസംബര്‍ 4 വരെ നീട്ടി

By: Web Desk | Friday 30 November 2018 7:14 PM IST

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ഡിസംബര്‍ 4 വരെ നീട്ടിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്  ഉത്തരവ് പുറപ്പെടുവിച്ചു. സന്നിധാനം, പമ്പ , നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ തുടരുന്നത്.  ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ 4 ദിവസത്തേക്ക് നീട്ടിയത്. നിലവിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്.

Related News