Tuesday
19 Sep 2017

മഴക്കെടുതി: സഹായമഭ്യര്‍ത്ഥിച്ച് സച്ചിനും

By: Web Desk | Friday 1 September 2017 1:37 AM IST

മുംബൈ: മുംബൈയിലുണ്ടായ കനത്ത മഴയെത്തുടര്‍ന്നുള്ള കെടുതിയില്‍ പെട്ടവര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ സഹായമഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തി..
ഒപ്പം മാലിന്യങ്ങള്‍ നിറഞ്ഞ ശിവാജി നഗറിന്റെ ചിത്രങ്ങളും സച്ചിന്‍ പോസ്റ്റ് ചെയ്തു. അവര്‍ക്കാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനുള്ള സഹായമാണ് സച്ചിന്‍ പൊതുജനങ്ങളോടായി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്ലാസ്റ്റിക് ഷീറ്റുകള്‍ പാല്‍പൊടി, ഭക്ഷണ സാധനങ്ങള്‍, കുട, വസ്ത്രങ്ങള്‍ തുടങ്ങിയ സാധനങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അത് നല്‍കാനായി വിവിധ സന്നദ്ധ പ്രവര്‍ത്തകരുടെ വിവരങ്ങളും ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.