Wednesday
19 Sep 2018

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി ചില നുറുങ്ങു മാർഗ്ഗങ്ങൾ

By: Web Desk | Thursday 28 December 2017 12:55 PM IST

ജീവിതത്തിൽ ചില യാത്രകൾ ഒറ്റയ്ക്ക് തന്നെ ചെയേണ്ടതായിട്ടുണ്ട്. ഇടയ്ക്കിടെ, ഒരു ഏക യാത്ര നമ്മുടെ ശരീരത്തിനും മനസ്സിനും ആത്മാവിനും ഉന്മേഷവും ഉണർവും നൽകുന്നതാണ്. ഇന്ന് ജോലി ചെയ്ത് സ്വന്തം വരുമാനം കണ്ടെത്തുന്ന സ്ത്രീകൾക്ക്  പലപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയേണ്ടതായിവരാറുണ്ട്.  35 ശതമാനത്തിലേറെയും സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നത് എന്നാണ്ഹോളിഡേ ഐക്യു എന്ന ഒരു ഓൺലൈൻ ഏജൻസിയുടെ കണ്ടെത്തൽ . ജോലി ചെയ്യുന്ന പല സ്ത്രീകൾക്കും അതിൻറെ  ഭാഗമായിസോളോ ബിസിനസ് ട്രിപ്പുകൾ  നടത്തേണ്ടതായിട്ടുണ്ട്.

ബിസിനസ് യാത്രയാകട്ടെ ഉല്ലാസ യാത്രയാകട്ടെ ഏതിനായാലും ഇതാ ലോകയാത്രയ്ക്ക് തിരിക്കുന്നതിനു മുൻപ് സ്ത്രീകൾക്കായി ചില നുറുങ്ങു സുരക്ഷാ മാർഗങ്ങൾ.

1. നമ്മൾ യാത്ര പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനെ പറ്റി മുൻകൂട്ടി അറിയുക
2. അവിടത്തെ ഒരു പ്രാദേശിക വ്യക്തിയുമായി നേരത്തെതന്നെ ബന്ധം സ്ഥാപിക്കുക
3. ഒരു യാത്ര ഇൻഷുറൻസ് നേരത്തെ തന്നെ കരുതി വയ്ക്കുക
4. മൂല്യവത്തായവ സുരക്ഷിതമായ സ്ഥലങ്ങളിൽ സൂക്ഷിക്കുക, കഴിവതും യാത്രകളിൽ അത്തരം സാധനങ്ങൾ ഒഴിവാക്കുക
5. വീട്ടുകാരും സുഹൃത്തുക്കളുമായി ഒരു നിരന്തര ആശയവിനിമയം നിലനിർത്തുക.
6. ആവശ്യമായ കാശ് ഒരുമിച്ച് ഒരിടത്ത് വയ്ക്കാതിരിക്കുക. പലയിടങ്ങളിലായി സൂക്ഷിക്കുക.
ഇക്കാര്യങ്ങൾക്ക് പുറമെ യാത്ര പോകുന്ന സ്ഥലത്തെ  പ്രധാനപ്പെട്ട എല്ലാ എമർജൻസി നമ്പറുകളും, അതായത് പൊലീസ് ആംബുലൻസ് തുടങ്ങിയവയുടെ നമ്പറുകൾ സൂക്ഷിക്കുക. മേൽ പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമായി പാലിക്കുകയാണെങ്കിൽ വളരെ സുരക്ഷിതവും റീലാക്സിങ്മായൊരു യാത്ര നിങ്ങള്‍ക്ക് സാധ്യമാകുന്നതാണ്.