Monday
25 Jun 2018

സഹപാഠി ചിത്ര രചനാ മത്സരം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

By: Web Desk | Saturday 14 April 2018 2:18 PM IST

സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യമരുളുന്ന കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്കായി 2018 ഏപ്രില്‍ 21ന് രാവിലെ 9 മുതല്‍ 2 മണിവരെ നീണ്ടുനില്‍ക്കുന്ന ചിത്രരചനാ മത്സരം
സംഘടിപ്പിക്കുന്നു.

* പ്രീസ്‌കൂള്‍, പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കായി ക്രയോണ്‍ ചിത്രരചനാ മത്സരം

* അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി വാട്ടര്‍ കളര്‍
ഉപയോഗിച്ചുള്ള ചിത്രരചനാ മത്സരം.

* ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് പൊതുവായി കാര്‍ട്ടൂണ്‍,
കരിക്കേച്ചര്‍ മത്സരം (മത്സരാര്‍ത്ഥികള്‍ ഏതെങ്കിലും ഒരിനം മാത്രം തിരഞ്ഞെടുക്കുക)

* ക്രയോണ്‍, വാട്ടര്‍ കളര്‍ ചിത്രരചനാ മത്സരം പങ്കെടുക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കുമായി രാവിലെ 9.30 മുതല്‍ 11 വരെ.

* കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ മത്സരം 11.30 മുതല്‍ 1 വരെ

* മത്സരാര്‍ത്ഥികള്‍ക്ക് ചിത്രരചനക്കാവശ്യമായ ഡ്രോയിങ് ഷീറ്റുകള്‍
സംഘാടകസമിതി നല്‍കും.

* പ്രീസ്‌കൂള്‍, പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് ക്രയോണ്‍ സംഘാടക സമിതി നല്‍കും.

* വാട്ടര്‍ കളര്‍, കാര്‍ട്ടൂണ്‍, കരിക്കേച്ചര്‍ മത്സരാര്‍ത്ഥികള്‍ ആവശ്യമായ രചനോപകരണങ്ങള്‍, ഡ്രോയിങ് ബോര്‍ഡുകള്‍ എന്നിവ സ്വന്തമായി കരുതാന്‍ ശ്രദ്ധിക്കുക.

* ഓരോ വിഭാഗത്തിലും ഒന്ന് മുതല്‍ മൂന്നുവരെ സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസ് സര്‍ട്ടിഫിക്കറ്റുകള്‍, പത്ത് വീതം പ്രോത്സാഹന സമ്മാനങ്ങള്‍ എന്നിവ ഉണ്ടാവും.

* എല്ലാ പങ്കാളികള്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കും.

* ഓരോ വിഭാഗത്തിലും ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവരുടേയും പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരാകുന്നവരുടെയും ചിത്രങ്ങള്‍ അവരുടെ ഫോട്ടോ സഹിതം ജൂണ്‍ മാസത്തിലെ ജനയുഗം-സഹപാഠി ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കും.

* മത്സരാര്‍ത്ഥികള്‍ക്ക് janayugomonline.com ൽ നേരിട്ടോ രജിസ്‌ട്രേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ‘ജനയുഗം സഹപാഠി ചിത്രരചനാ മത്സരം’ എന്നെഴുതിയ കവറില്‍ നേരിട്ടോ തപാല്‍ വഴിയോ ജനയുഗം, കടപ്പാക്കട, കൊല്ലം – 691 008 എന്ന വിലാസത്തില്‍ എത്തിച്ചു നല്‍കിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷനുള്ള അവസാന തീയതി 2018 ഏപ്രില്‍ 18 വൈകുന്നേരം 6 മണി.