Tuesday
16 Oct 2018

ജനയുഗം സഹപാഠി: ചിത്രരചനാ മത്സരത്തിൽ കുട്ടികളുടെ വൻ പങ്കാളിത്തം

By: Web Desk | Saturday 21 April 2018 1:37 PM IST

കൊല്ലം: സി പി ഐ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കൊല്ലം പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ ചിത്രരചന, പെയിന്റിംഗ്, കാർട്ടൂൺ, കാരിക്കേച്ചർ മത്സരങ്ങൾക്ക് കുട്ടികളുടെ വൻ പങ്കാളിത്തം. നാലു വിഭാഗങ്ങളിലായി മത്സരം സംഘടിപ്പിച്ചു. കാർട്ടൂണിസ്റ്റ് യേശുദാസ് പരിപാടി  ഉദ്ഘാടനം ചെയ്തു.

 കഴിഞ്ഞ 60 വർഷമായി ജനയുഗവുമായുള്ള ബന്ധം ഇപ്പോഴും അനസ്യൂതം തുടരുന്നതായി അദ്ദേഹം അനുസ്മരിച്ചു. മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ബോക്സ് കാർട്ടൂൺ തുടങ്ങിയത് ജനയുഗത്തിലാണ്. അതിനു ശേഷമാണ് മറ്റു പത്രങ്ങൾ അത് പിൻതുടർന്നത്.
 ചടങ്ങിൽ ചിറ്റയം ഗോപകുമാർ എം എൽ എ അധ്യത വഹിച്ചു. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, അഡ്വ എം എസ് താര, അഡ്വ ആർ സജിലാൽ, ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ് , കൊല്ലം റസഡൻറ് എഡിറ്റർ പി എസ് സുരേഷ് എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റുകളായ തോമസ് ആൻറണി, ആശ്രാമം സന്തോഷ് ,ശ്രീഗോപൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.