Monday
17 Dec 2018

നല്ല ചങ്ങാതി

By: Web Desk | Monday 5 March 2018 6:40 PM IST

സുഷ്മിത

ക്ലാസ് – 3
എല്‍എംഎസ്എല്‍പിഎസ്, മുട്ടക്കാട്

വെള്ളാരം പുഴയിലെ താമസക്കാരനായിരുന്നു പൊന്നി മീന്‍. ഒരിക്കല്‍ അവള്‍ക്ക് കരയിലെ കാഴ്ചകള്‍ കാണാന്‍ മോഹം തോന്നി. അവളുടെ കരയിലെ ചങ്ങാതിയായ മിന്നു തേനീച്ചയോട് തന്റെ ആഗ്രഹം ഇണര്‍ത്തിച്ചു. അപ്പോള്‍ മിന്നു പറഞ്ഞു: അയ്യോ അതു വേണ്ട പല അപകടങ്ങള്‍ ഉണ്ടാകും. നിനക്ക് വെള്ളത്തിന് അടിയിലെ കാഴ്ചകള്‍ കാണാമല്ലോ. ഹും മിന്നുവിന് വെള്ളത്തിനടിയിലെ കാഴ്ചകള്‍ കാണാന്‍ പറ്റാത്തതിന്റെ അസൂയയാ. വേറെ ആരോടെങ്കിലും സഹായം ചോദിക്കാം. ഒരു ദിവസം ഒരു കൊക്കച്ചന്‍ പുഴയില്‍ ഒറ്റക്കാലില്‍ നില്‍ക്കുന്നത് പൊന്നിമീന്‍ കണ്ടു. കൊക്കച്ചന്‍ നല്ലവനാണെന്ന് തോന്നുന്നു. എന്തായാലും തന്‍റെ ആഗ്രഹം പറയാം. കൊക്കച്ചാ, കൊക്കച്ചാ എന്നെ നിന്‍റെ ചുണ്ടില്‍ കൊത്തിപ്പിടിച്ച് കരയിലെ കാഴ്ചകള്‍ കാണിക്കുമോ? കൊക്കച്ചന് അതിയായ സന്തോഷമായി, കൊക്കച്ചന്‍ മീന്‍പിടിക്കാനല്ലേ കരയില്‍ ഇരിക്കുന്നത്. ഒരു മീന്‍ തന്നോടൊപ്പം വരാമെന്നു പറഞ്ഞാല്‍ ആര്‍ക്കായാലും സന്തോഷമുണ്ടാവില്ലേ. കൊക്കച്ചന്‍ അവനെ കൊണ്ടുപോകാമെന്ന് പറഞ്ഞു. പൊന്നിക്ക് സന്തോഷമായി. കൊക്കച്ചന്‍ പൊന്നിയെ കൊത്തിയെടുത്ത് ഒരു സ്ഥലത്ത് കൊണ്ടുപോയി. എന്നിട്ട് പറഞ്ഞു. നിന്നെ ഞാന്‍ തിന്നാന്‍ പോവുകയാണ്. പൊന്നിക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി. അവള്‍ നിലവിളിച്ചു. അവളുടെ നിലവിളി മിന്നു കേട്ടു. മിന്നു കൊക്കിന്‍റെ കണ്ണില്‍ ഒറ്റകുത്ത്. കൊക്ക് തന്റെ ജീവനുംകൊണ്ട് പറന്നുപോയി. പൊന്നി മീന്‍ പുഴയിലാണ് വീണത്. പൊന്നി മീന്‍ പറഞ്ഞു എന്റെ ചങ്ങാതി പറഞ്ഞത് ഞാന്‍ അനുസരിച്ചെങ്കില്‍ എനിക്ക് ഇത് സംഭവിക്കുമായിരുന്നില്ല. മിന്നു തേനീച്ച പറഞ്ഞു. എന്തായാലും എന്‍റെ ചങ്ങാതി രക്ഷപ്പെട്ടല്ലോ അതുമതി. അങ്ങനെ അവര്‍ രണ്ടുപേരും സന്തോഷത്തോടെ പോയി.