Monday
17 Dec 2018

2018 ലെ കോമൺവെൽത്ത് ഗെയിംസിൽ സാക്ഷി മാലിക് യോഗ്യത നേടി

By: Web Desk | Sunday 31 December 2017 5:42 PM IST

ഒളിംപ്യന്‍ സാക്ഷി മാലിക് 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (സിഡബ്ലുജി) 62 കിലോ ഭാരം ഗുസ്തി വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2018 ഏപ്രില്‍ 4 മുതല്‍ 15 വരെ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടത്താനാണ് സിഡബ്ലുജി തീരുമാനിച്ചിരിക്കുന്നത്.

2018 ല്‍ കിര്‍ഗിസ്ഥാനില്‍ വെച്ച് നടക്കാന്‍പോകുന്ന മുതിര്‍ന്ന ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പിന്‍റെയും കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെയും സെലക്ഷന്‍ ട്രയല്‍ ലക്നൗവില്‍ വെച്ച് നടന്നു. ഇതിനുശേഷമാണ് തിരഞ്ഞെടുക്കപ്പെട്ടവരുടെ പേര് പ്രഖ്യാപിച്ചത്.

വിനേഷ് പോഘട്ട് (50 കിലോ), പൂജ ധണ്ഡ (57 കിലോ), ബബിത കുമാരി (54 കിലോ), ദിവ്യ കരണ്‍ (68 കിലോ), കിരണ്‍ (76 കിലോ) എന്നിവരാണ് രണ്ട് ടൂര്‍ണ്ണമെന്‍റുകളിലേക്കും തിരഞ്ഞെടുത്ത മറ്റു താരങ്ങള്‍.

കോമൺവെൽത്ത് ഡബിൾ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ 74 കിലോഗ്രാം വിഭാഗത്തിൽ ജിതേന്ദർകുമാറിനെ തോൽപിച്ച് കോമണ്‍വെല്‍ത്തിലേക്ക് യോഗ്യത നേടി.

 

Photo Courtesy: The Indian Express
Related News