Friday
14 Dec 2018

വീപ്പക്കൊലപാതകം ; പ്രതിയെ തിരിച്ചറിഞ്ഞു പക്ഷേ..

By: Web Desk | Wednesday 14 March 2018 9:45 AM IST

കൊച്ചി പൊലീസിനെ ഏറെ നാള്‍ വട്ടംചുറ്റിച്ച വീപ്പക്കൊലപാതകക്കേസ് പ്രതിയെ തിരിച്ചറിഞ്ഞു. മരിച്ച ശകുന്തളയുടെ മകളുടെ കാമുകന്‍ ഏരൂര്‍ സ്വദേശി സജിത്ത് ആണ് മരണത്തിനുപിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്. സജിത്ത് ഇപ്പോൾ ജീവനോടില്ല.
ഉദയം പേരൂര്‍ സ്വദേശിനി ശകുന്തളയുടേതാണ് മൃതദേഹമെന്ന് ഏറെ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് പൊലീസ് വ്യക്തമായി കണ്ടെത്തിയത്.
പോലീസിന് ഏറെ തലവേദന സൃഷ്ടിച്ചതാണ് കേസ്‌. മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്തത് തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്താണെന്നാണ്  കണ്ടെത്തിയത് .

മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ സജിത്തിനേയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. പൊട്ടാസിയം സയനൈഡ് കഴിച്ചുമാണ് എന്നാണ് നിലവിലെ കേസ് എങ്കിലും. ഈ കേസിലും കൂടുതൽ അന്വേഷണം വേണ്ടിവരും. മയക്കുമരുന്ന് കാരെപ്പറ്റി അധികൃതർക്ക് വിവരം നൽകുന്ന ഇൻഫൊർമെർ ആയിരുന്നു സജിത്ത്

പത്തുമാസം പഴക്കമുള്ള അസ്ഥികൂടമാണ് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത്. വീപ്പ കോണ്‍ക്രീറ്റ് ഇട്ട് അടച്ച്‌ കായലില്‍ തള്ളിയനിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് വീപ്പ കരയ്ക്കെത്തിച്ചത്. നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്പ്‌  ഈ വീപ്പ ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് രണ്ടുമാസം മുമ്പാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് എത്തിച്ചത്. ഇതിനു ശേഷവും വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ  യാണ്  പോലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച്‌ പരിശോധന നടത്തിയത്.

Related News