Monday
23 Jul 2018

സമരപുളകങ്ങൾതൻ സിന്ദൂരമാലകൾക്ക് അറുപത്

By: Web Desk | Monday 12 February 2018 10:50 AM IST

സിപിഐ വയനാട് ജില്ലാസമ്മേളന വേദിയിൽ ബലികുടീരങ്ങളേ ഗാനത്തിന്റെ 60 വാർഷിക വേദിയായി മാറിയത് 
ബിജു കിഴക്കേടത്ത്
മാനന്തവാടി: ബലികുടീരങ്ങളെ സ്മരണകളിരമ്പും രണ സ്മാരകങ്ങളെ   ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ സമരപുളകങ്ങൾതൻ സിന്ദൂരമാലകൾ
സി പിഐ വയനാട് ജില്ലാ സമ്മേളനത്തിന്‍റെ പൊതുസമ്മേളന നഗരിയായ മാനന്തവാടി ഗാന്ധി പാർക്കിൽ ബലികുടിരങ്ങളെ എന്ന ഗാനത്തിന് 60 വർഷം പൂർത്തികരിച്ചതിന്‍റെ ആഘോഷത്തിന് വേദിയായത്. സമ്മേളന നഗരിയിലെ ദീപശിഖയിൽ നിന്ന് കൊളുത്തിയ 60 തീ പന്തങ്ങൾ സിപിഐ സംസ്ഥാന കൗൺസിൽ അംഗം പികെ മൂർത്തി റെഡ് വളണ്ടിയര്‍മാര്‍ക്ക് നൽകിയതോടെ ബലി കുടിരങ്ങളെ ഗാനം വേദിയിൽ പാടൻ ആരംഭിച്ചു.
നിറഞ്ഞ കൈയടിയും അർപ്പുവിളിക്കളുമായി ജനങ്ങളും ഗാനത്തിനെപ്പം ചുവടുവെച്ചു. 1957ൽ ഇ എം എസിന്‍റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് തിരുവനന്തപുരം പാളയം രക്താ സാക്ഷിമണ്ഡപത്തിന്‍റെ ഉദ്ഘാടന ചടങ്ങിന് അവതരിപ്പിക്കാൻ വയലാർ, ദേവരാജൻ മാസ്റ്റർ ടീം ചിട്ടപ്പെടുത്തിയ ആദ്യഗാനമാണിത്. 1857 ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന്‍റെ സ്മാരകമായാണ് പാളയത്ത് രക്തസാക്ഷി മണ്ഡപം പണികഴിപ്പിച്ചത്. തിരുവനന്തപുരം വിജെടി ഹാളിലെ സമ്മേളന വേദിയിൽ 60 പേർ ഒന്നിച്ചാണ് ഗാനം പാടിയത്.
കെ എസ് ജോർജ്, കെ പി എ സി സുലോചന, എൽ പി ആർ വർമ, സി ഒ ആന്‍റോ, കവിയൂർ പൊന്നമ്മ, ജോസ് പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള അറുപത് പേരാണ് ആദ്യാവതരണത്തിൽ ഈ ഗാനം ആലപിച്ചത്. കെ പി എ സി അവതരണ ഗാനമായി ഉപയോഗിച്ചിരുന്നു.