Saturday
22 Sep 2018

പുതിയ ടെലിവിഷനുകളുമായി സാംസംഗ്

By: Web Desk | Tuesday 19 June 2018 5:10 PM IST

രാജു പുള്ളന്‍, സീനിയര്‍ വൈസ് പ്രസിഡന്‍റ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ബിസിനസ്സ്‌

കൊച്ചി: സാംസംഗ് പുതിയ ടെലിവിഷന്‍ നിര പുറത്തിറക്കി. ക്യുലെഡ്, ഇടത്തരം വിഭാഗത്തിലെ യുഎച്ച്ഡി, മേക്ക് ഫോര്‍ ഇന്ത്യ വിഭാഗത്തിലെ കോണ്‍സേര്‍ട്ട്’ എന്നിവയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിച്ചതാണ് ഏറ്റവും നവീനമായ ഉല്‍പ്പന്നങ്ങളെല്ലാം. എല്‍ഇഡി ടിവി, സ്മാര്‍ട്ട് ടിവി, കേര്‍വ്ഡ് ടിവി, കേര്‍വ്ഡ് യുഎച്ച്ഡി ടിവി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവുമൊടുവിലായി ക്യുലെഡ് ടിവിയും ദി ഫ്രേമും സാംസംഗ് വിപണിയിലെത്തിച്ചു.

ഇന്ത്യയിലെ ഉപഭോക്താക്കള്‍ കൂടുതല്‍ വലിപ്പവും മികച്ചതുമായ ടെലിവിഷനുകളിലേക്ക് നീങ്ങുകയാണെന്ന് സാംസംഗ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബിസിനസ് സീനിയര്‍ വൈസ് പ്രസിഡണ്ട് രാജു പുല്ലന്‍ പറഞ്ഞു. ‘ഈ പ്രവണതക്ക് ഊര്‍ജ്ജം പകര്‍ന്ന് യുഎച്ച്ഡി നിരയിലുള്ള ടിവികളുടെ എണ്ണം 60 ശതമാനം വര്‍ദ്ധിപ്പിക്കുകയാണ്. ഇതിനായി ആംബിയന്റ് മോഡ്, മികച്ച ശബ്ദവിന്ന്യാസം എന്നിവയടക്കമുള്ള ഏറ്റവും നവീനമായ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ് പുതിയ ഉല്‍പ്പന്നങ്ങള്‍. മികച്ച ശബ്ദ വിന്ന്യാസം നല്‍കുന്ന ആംബിയന്റ് മോഡ് ക്യുലെഡ് ടിവിയില്‍ ഉണ്ട്. ഇന്ത്യന്‍ ഉപയോക്താക്കള്‍ ടിവിയുടെ ശബ്ദത്തിന് വളരെ വലിയ പരിഗണന നല്‍കുന്നുണ്ട്. ഇതിനായാണ് കോണ്‍സേര്‍ട്ട് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അതുല്യമായ ശബ്ദ വിന്ന്യാസമേകുന്നതാണിത്. സമാനമായി യുഎച്ച്ഡി പതിപ്പിലുള്ളവ നവീനമായ സാങ്കേതിക വിദ്യകളും മറ്റ് പ്രത്യേകതകളും ഉള്ളതാണ്. 2,45,000 രൂപ മുതലാണ് ക്യുലെഡ് ടിവികളുടെ വില. യുഎച്ച്ഡി ടിവി 64,900 രൂപ മുതലാണ് വില, കോണ്‍സേര്‍ട്ട് ടിവികള്‍ക്ക് 27,500 രൂപ മുതലാണ് വില.

ഫിഫ ലോകകപ്പിനോടുനുബന്ധിച്ച് ”ഫീല്‍ ദി ഗെയിം ഓഫറും” സാംസംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ സ്‌ക്രീനിലേക്കും പ്രീമിയം ടിവികളിലേക്കും അപ്‌ഗ്രേഡ് ചെയ്യാനുള്ള സംവിധാനമാണിത്. ക്യുലെഡ് ടിവി വാങ്ങുമ്പോള്‍ ഗാലക്‌സി എസ്9 സൗജന്യമായി ലഭിക്കും. ഒപ്പം പത്ത് വര്‍ഷത്തെ സ്‌ക്രീന്‍ വാറന്റിയും ഉണ്ട്. സൗണ്ട്ബാര്‍ അല്ലെങ്കില്‍ സ്പീക്കര്‍ എന്നീ സമ്മാനങ്ങളും ലഭിക്കും. ജൂലൈ 15 വരെയാണ് ഓഫര്‍.