Friday
18 Aug 2017

പ്രാർത്ഥനയും കാത്തിരിപ്പും വിഫലം; സന യാത്രയായി

By: Web Desk | Wednesday 9 August 2017 2:46 PM IST

കാസര്‍കോട്: കാസര്‍കോട് നിന്നും കാണാതായ സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. മൂന്നര വയസ്സുകാരിയുടെ മൃതദേഹം പുഴയില്‍ നിന്നാണ് കണ്ടെടുത്തത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സനാ ഫാത്തിമയെ കാണാതായത്. സോഷ്യല്‍ മീഡിയയില്‍ അടക്കം കുട്ടിയുടെ ഫോട്ടോ പ്രചരിച്ചിരുന്നു. പുഴയില്‍ ഒഴുക്കില്‍പ്പെട്ടാണ് കുട്ടി മരിച്ചിരിക്കുന്നത്. വീട്ടിന്റെ നീര്‍ചാലില്‍ കൂടി ഒഴുകി പോയെന്നും, കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്നും പല പ്രചരണങ്ങളും നേരത്തെ ഉണ്ടായിരുന്നു.

Related News