Friday
22 Jun 2018

ശരത് യാദവ് വിഭാഗത്തിന്റെ നിര്‍വാഹക സമിതി യോഗം ഇന്ന്

By: Web Desk | Sunday 17 September 2017 8:15 AM IST

ഡൽഹി : ജനതാദള്‍ യുണൈറ്റഡ് ശരത് യാദവ് വിഭാഗത്തിന്റെ ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ചേരും. നിതീഷ് കുമാറുമായി ഇടഞ്ഞ ശേഷമുള്ള പാര്‍ട്ടിയുടെ തുടര്‍നടപടികള്‍ ഡൽഹിയിൽ ചേരുന്ന ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. പതിനാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുക്കുക.

ശരത് യാദവിന് പൂര്‍ണപിന്തുണ നല്‍കാന്‍ കേരളഘടകം നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞദിവസം നിതീഷ്കുമാര്‍ വിളിച്ച ദേശീയ എക്സിക്യൂട്ടിവില്‍ ശരത്‌യാദവിനെ പിന്തുണയ്ക്കുന്നവര്‍ പങ്കെടുത്തിരുന്നില്ല. അടുത്തമാസം എട്ടിന്്ചേരുന്ന ദേശീയ ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കണോ വേണ്ടയോ എന്നകാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക.