Tuesday
19 Sep 2017

സര്‍പ്പസത്രം

By: ജനമേജയന്‍ | Tuesday 22 August 2017 12:36 PM IST

വെറും ചിരിമാത്രം
വെറും ചിരി ഭോഷലക്ഷണമെന്ന് പ്രാമാണികന്മാര്‍ പറഞ്ഞിട്ടുണ്ട്. കുഞ്ചന്റെകാലത്തിന് മുമ്പേ ഫലിതത്തിന് മലയാളിവല്ലാതെ വശംവദനാണെങ്കിലും അടുത്തകാലത്തായി തറയില്‍ കിടന്ന് ചിരിച്ചുകൊണ്ടേയിരിക്കുകയാണ്. അത് മാത്രമല്ല എല്ലാത്തിനെയും ചിരിയിലൂടെ കണ്ട്കണ്ട് മറ്റൊന്നും വേണ്ട എന്ന നിലയായോ എന്നാണ് സംശയം. എണ്‍്പതുകളില്‍ മിമിക്രിയിലൂടെ എത്തി തൊണ്ണൂറുകളില്‍ വെറുംചിരിമാത്രമായി മുന്നേറിയ സിനിമ ഇന്നെവിടെ എത്തി എന്നു നോക്കിയാല്‍ ഈ മാറ്റമറിയാം. വക്രിച്ചചിരി സിനിമയില്‍നിന്ന് മിനിസ്‌ക്രിനില്‍നിന്ന്,ഓണ്‍ലൈനില്‍നിന്ന് ഒക്കെ ഇങ്ങനെ പ്രവഹിക്കുകയാണ്. ചിരിക്കാന്‍ വേണ്ടി മാത്രമാണ് നമ്മളിന്ന് സിനിമക്ക് ,ചര്‍ച്ചക്ക്,മീറ്റിംങിന് എല്ലാം പോകുന്നത്. ചിരിക്കുവേണ്ടിയാണ് വാര്ത്തക്കുപോലും നാം കാതുകൊടുക്കുന്നത്.നായനാര്‍ക്കും എം വി രാഘവനും വിഎസിനും പന്ന്യനും, ഉഴവൂരിനുമെല്ലാം നാം കാതുകൊടുക്കുന്നത് തമാശക്കുവേണ്ടിയായിരുന്നു എന്ന നിലവന്നു. തമാശയിലൂടെ കാര്യങ്ങള്‍ കേള്‍ക്കുന്നത് നല്ലതുതന്നെ എങ്കിലും തമാശയിലൂടെ മാത്രമേ കാര്യങ്ങള്‍ കേള്‍്ക്കൂ എന്ന നില എന്ന് വന്നാല്‍കഷ്ടമാണ്. മിനിസ്‌ക്രീനില്‍ ചാനലുകള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ ചിലപ്പോഴെങ്കിലും വല്ലാതെ അതിരു കടക്കുന്നില്ലേ. തമാശ സിനിമാരംഗങ്ങളുമായി കലര്‍ത്തി രാഷ്ട്രീയ സംഭവങ്ങളെ വിമര്‍ശിക്കുന്നത് രസാവഹമാണെങ്കിലും ചിലപ്പോള്‍ പിടിവിട്ടുപോകുന്നുണ്ട്. പരമാദരണീയമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ വിമര്‍ശിക്കുമ്പോള്‍് അല്‍്പം ഒതുങ്ങിയാല്‍ നല്ലതല്ലേ. പരമാദരണീയരായി ആരുമില്ലെന്ന സന്ദേശം അത് പ്രചരിപ്പിക്കുന്നില്ലേ. റേറ്റിംങ് തന്നെയാണ് അത്തരം പരിപാടികള്‍ പെരുകാനിടയാക്കുന്നതെങ്കില്‍ വെറും ചിരിചിരിച്ച് നമ്മള്‍ ഭോഷന്മാരാവുകയാണല്ലോ.
സണ്ണിയെ കാണേണം കണ്ണുനിറയെ
സണ്ണിയെ കണ്ണുനിറയെ കാണാന്‍ കൊച്ചിയില്‍ കൂടിയ ജനത്തെ കണ്ടപ്പോല്‍ മനം നിറഞ്ഞുപോയി. ആരാണീ കേമി,ഏതു രംഗത്താണ് കേമത്തം എന്നൊക്കെ പഴയതലമുറക്ക് പറഞ്ഞുകൊടുത്ത് റോഡ് നിറക്കാന്‍് പോയ യുവതലമുറ വല്ലാതെ വിഷമിച്ചുപോയി. മലയാളിയുടെ സദാചാരബോധത്തിന്റെ മുണ്ടു പറിഞ്ഞുപോയി എന്നൊക്കെ വിമര്‍ശിക്കുന്നവര്‍ കേള്‍ക്കണം അതൊക്കെ പണ്ടേ ഉരിഞ്ഞുപോയതാണ്.സോളാര്‍ സുന്ദരിയുടെ വിഡിയോ പ്രചരിപ്പിച്ചപ്പോഴും മുഖ്യന്റെ സിഡി കിട്ടുമോ എന്നറിയാന്‍ തമിഴ്‌നാട് വരെ ഓടിയപ്പോഴും രോഗം കലശലായെന്ന് മനസിലായതാണ്. മന്ത്രിയുടെ ഇക്കിളിസംസാരത്തിന് ചെവിയോര്‍ത്തപ്പോഴും നടിയെ ഉപദ്രവിച്ച് സീന്‍ എങ്ങാനും വാട്‌സ് ആപിലുണ്ടോ എന്ന് നോക്കിയപ്പോഴും രോഗം ഉച്ചസ്ഥായിലായെന്നും ചികില്‍സിച്ചിട്ട് കാര്യമില്ലെന്നും ബോധ്യപ്പെട്ടുകഴിഞ്ഞു. പാശ്ചാത്യ സംസ്‌കാരത്തിന്‌റെ പ്രേതങ്ങള്‍ ഒഴിഞ്ഞുപോയിട്ടില്ല കഌന്റണേയും മോണിക്ക ലെവിന്‍സ്‌കിയേയും ഡയാനരാജകുമാരിയേയും വേട്ടയാടിയ ഒഴിയാബാധകളായ പപ്പരാസിമാര്‍ കൂടി ചേരുമ്പോള്‍ മനസിലാക്കണം നമ്മള്‍ പുഷ്ടിയോടെ വളരുകയാണ് ; പടവലങ്ങപോലെ താഴേക്ക്.
ഇന്ത്യന്‍ ജീവിതത്തിന്റെ തീവണ്ടി മാതൃക
കൂകിപ്പായുന്ന ഓരോ തീവണ്ടിയും ഓരോ ഇന്ത്യയാണ്. വലിയവനും ചെറിയവനും ,മേലാളനും കീഴാളനും ,ബാബുവും ബഡേബാബുവുമെല്ലാംപരസ്പരം ബന്ധപ്പെടാതെ വിവിധ കംപാര്ട്ടുമെന്റുകളില്‍ ഒരേ പാളത്തില്‍ ചരിക്കുന്നു. എസി ചെയര്‍ കാറില്‍ യാത്ര ചെയ്യുന്നവന്‍ വഴിയിലെ പൊടിയും നാറ്റവും ചൂടും തണുപ്പും അറിയുന്നില്ല അവന് ശീതീകരിച്ച ശുദ്ധവായുവും ശബ്ദമില്ലാത്ത അന്തരീക്ഷം,രുചിയുള്ള ഭക്ഷണം എന്നിയെല്ലാം യാത്രാവസാനം വരെ ഒപ്പമുണ്ട്. അവന്റെ സീറ്റുകള്‍ യാത്രക്കുമുമ്പേ ഉറപ്പാക്കിയതാണ്. ജനറല്‍ കംപാര്‍ട്ട് മെന്ഡറില്‍ ഇടിച്ചുകയറി പരുക്കന്‍സീറ്റ് നേടുന്നവനോ നാറ്റവും പൊടിയും ഏറ്റാലും സീറ്റ് കിട്ടിയെന്ന സന്തോഷം. യാത്ര തുടങ്ങും മുമ്പ് ഇല്ലാത്ത സീറ്റ് അവന്‍ നേടി എടുത്തതാണ്. അത് നില നിര്‍ത്താന്‍ അവസാനം വരെ സ്രമിക്കുകയും വേണം. ശൗചാലയത്തിന് സമീപം കുത്തിയിരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ദുര്‍ഗന്ധപൂരിതമായ യാത്രതന്നെ എങ്കിലും അവരും മുന്നോട്ടാണെന്ന് വിശ്വസിക്കുന്നു, യഥാര്ത്ഥ ഇന്ത്യന്‍് സമൂഹത്തിന്റെ നേര്‍് പരിഛേദമാണ് ഓരോ തീവണ്ടിയും. തീവണ്ടിയിലെ എസി തണുപ്പുകുറച്ചിട്ട് കമ്പിളി ഒഴിവാക്കിയ വാര്‍്ത്ത കേട്ടപ്പോള്‍് തോന്നിയതാണ്. ഇനി ചില്ലുകളും കൂടി ഒഴിവാക്കണം. എല്ലാവരും സമന്മാരാകട്ടെ.

വിരളാത്ത ജോര്‍ജ്ജേട്ടന്മാര്‍
പൂഞ്ഞാര്‍പുലി പി സി ജോര്ജ്ജ് ഇടക്കിടെ സത്യം പറഞ്ഞാണല്ലോ ശ്രദ്ധേയനായത്.ഒഴുക്കിനെതിരെ നീന്തുന്നത് കൊള്ളാം എപ്പോഴും അതുപറ്റില്ല.ആരാധകരെ വല്ലാതെ നടുക്കിയ നീക്കമായിപ്പോയി പുലി നടത്തിയത്. ഇടക്ക് നഗരത്തിലിറങ്ങിയ പുലിയുടെ അവസ്ഥയായിപ്പോയി. കണ്ടവരും പോയവരും ഒക്കെ കൂവി വിളിക്കുകയും എറിയുകയുമാണ്്.ഒത്തുകിട്ടിയാല്‍ തല്ലികൊന്നെന്നുമിരിക്കും. കാലം വല്ലാതെ മാറിപ്പോയെന്ന് മനസിലാക്കാത്തതാണ് പുലിക്കു പറ്റിയ പറ്റ്. ബഷീറിന്റെ എന്റുപ്പുപ്പാക്ക് ഒരാനേണ്ടാര്‍ന്ന് എന്നകഥയിലെ എനിക്ക് അയിന് ലൈനസൊണ്ട്്് എന്ന് ഇടക്കിടെ പറയുന്ന
ആയിഷുമ്മയുടെ നിലപാട് ആയിരുന്നു പിസിക്ക്്് എനിക്ക് എന്തും പറയാന്‍ ലൈസന്‍സുണ്ട് എന്ന് ധരിച്ചാല്‍ വല്ലാത്ത പാടാണ്. എന്തും പറയാന്‍ നിന്നാല്‍ ചായയുമായി വരുന്ന പയ്യന്‍ പോലും പണിതരും. ഈച്ച എന്നൊരു സിനിമ നേരത്തേ ഇറങ്ങിയിട്ടുണ്ട്. പിസിക്ക് ആരെങ്കിലും അതിന്‌റെ കസെറ്റ് ഒന്നെത്തിച്ചുകൊടുക്കണം.
പുഴവിറ്റ് വാങ്ങിയ വണ്ടി
പുഴവിറ്റ കാശിന് സര്‍ക്കാര്‍ വണ്ടി വാങ്ങിയെന്ന് നിളാതീരത്തെ വാര്‍ത്ത. പുഴമണല്‍ വിറ്റ് കിട്ടിയ കാശിന് റവന്യൂ റിവര്‍ മാനേജുമെന്റ് സമിതി ജീപ്പും മറ്റും വാങ്ങിയ കഥയാണ്. പുഴ വിറ്റ കാശിന് ജെസിബി വാങ്ങുന്നതായിരുന്നു കുറേക്കൂടി നീതിയുക്തം.