Monday
25 Jun 2018

ഇന്ത്യയിൽ നിന്നുള്ള കോഴി മുട്ട, കോഴയിറച്ചി എന്നിവക്ക് സൗദിയിൽ വിലക്ക്

By: Web Desk | Thursday 1 March 2018 12:20 PM IST

ഇന്ത്യയിൽ നിന്നുള്ള കോഴി മുട്ട, കോഴയിറച്ചി എന്നിവക്ക് സൗദി അറേബ്യയിൽ തത്കാല വിലക്ക്. കർണാടകയിലെ ചില ജില്ലകളിൽ വ്യാപകമായി പക്ഷിപ്പനി പടർന്നു പിടിച്ചതായുള്ള  റിപ്പോർട്ടാണ് നിരോധനത്തിനു പിന്നിൽ.

പ്രതിവർഷം 520 കോടി രൂപയുടെ കോഴിയിറച്ചി, മുട്ട എന്നിവ സൗദി ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയുടെ മൊത്തം കോഴിയിറച്ചി, മുട്ട കയറ്റുമതിയുടെ മൂന്ന് ശതമാനം വരും ഇത്. ഇന്ത്യയുടെ മൊത്തം കോഴി കയറ്റുമതി പ്രതിവർഷം ഒരു ലക്ഷം കോടി രൂപയാണ്.

ജനുവരിയിലാണ് ബാംഗളൂരിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇപ്പോൾ പല ജില്ലകളിലും വ്യാപകമായി രോഗം പടരുന്നിട്ടുണ്ടെന്നാണ് റിപോർട്ടുകൾ.

എന്നാൽ സൗദി അറേബ്യക്ക് പിന്നാലെ മറ്റു ഗൾഫ് രാജ്യങ്ങളും നിരോധനം ഏർപെടുത്തുമോ എന്ന ആശങ്കയിലാണ് കയറ്റുമതിക്കാരും ഫാം ഉടമകളും.

Related News