Sunday
23 Sep 2018

സൗദിയും ബഹ്​റൈനും സഹകരണം വ്യാപിപ്പിക്കും

By: Web Desk | Sunday 10 June 2018 8:31 AM IST

മനാമ: സൗദിയും ബഹ്​റൈനും സഹകരണം വ്യാപിപ്പിക്കാൻ ധാരണയായി. സൗദി അറബ്യേ രാജാവ്​ സൽമാൻ ബിൻ അബ്​ദുല്ലസീസ്​ അൽ സൗദിനെ ബഹ്​റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രാധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയും തമ്മിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

മക്ക അൽ സഫ പാലസിൽ എത്തിയ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയെ സൽമാൻ രാജാവ്​ ഹൃദ്യമായി സ്വീകരിച്ചു. കൂടിക്കാഴ്​ചയിൽ ഇരുവരും സൗദിയും ബഹ്​റൈനും തമ്മിൽ നിലനിൽക്കുന്ന സഹകരണത്തെയും ഏകോപനത്തെയും എടുത്തുപറഞ്ഞു.

ഇസ്​ലാമിക, സുരക്ഷ, വികസന വിഷയങ്ങൾക്ക്​ സൗദി നൽകുന്ന പിന്തുണയെ പ്രിൻസ്​ സൽമാൻ അഭിനന്ദിച്ചു. ഹജ്ജ്​ നിർവഹിക്കാൻ എത്തുന്ന മുസ്​ലീങ്ങ​ളോടുള്ള സൗദി ഗവൺമ​െൻറി​​െൻറ പ്രതിബദ്ധതയെയും അദ്ദേഹം പുകഴ്​ത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്​ധം കൂടുതൽ വ്യാപിപ്പിക്കാൻ ബഹ്​റൈൻ പ്രതിഞ്​ജാബദ്ധമാണന്നും പ്രിൻസ്​ സൽമാൻ പറഞ്ഞു.

Related News