Wednesday
23 Jan 2019

‘നട്ടെല്ലിന് സാരമായ പരുക്കേറ്റ് കിടപ്പിലായ രോഗികളുണ്ടെങ്കില്‍ ഉടന്‍ അറിയിക്കുക’

By: Web Desk | Saturday 12 January 2019 9:58 AM IST

ഏതെങ്കിലും വിധത്തില്‍ നട്ടെല്ലിന് സാരമായ പരുക്കേറ്റ് കിടപ്പിലായ രോഗികളുണ്ടെങ്കില്‍ ഉടന്‍ അറിയിക്കണമെന്നാവശ്യപ്പട്ട് ഗായിക സയനോര ഫിലിപ്പിന്റെ ഫേസ്‌ബുക്ക് ലൈവ്. “നട്ടെല്ലിന് ക്ഷതം പറ്റി അനങ്ങാൻ ആവാത്ത വിധം കിടക്കുന്ന പാരാപ്ലീജിയ രോഗികൾക്കായി കണ്ണൂർ തണൽ വീട് ഒരുക്കുന്ന സൗജന്യ ചികിത്സാ പദ്ധതി ജനുവരി 27 നു കണ്ണൂർ മർമര ബീച്ച് ഹൗസിൽ നടക്കുന്നു . നിങ്ങൾക്ക് അങ്ങനെ ആരെ എങ്കിലും പരിചയം ഉണ്ടെങ്കിൽ ഈ വിവരം അവരെ എത്രയും പെട്ടെന്ന് അറിയിക്കുക”സയനോര പറഞ്ഞു.

കണ്ണൂര്‍ മര്‍മര ബീച്ച്‌ ഹൗസില്‍ ജനുവരി 27 നാണ് സൗജന്യ ചികിത്സാ പദ്ധതി നടക്കുന്നത്. ക്യാമ്ബില്‍ പങ്കെടുക്കുന്ന 150 ഓളം പേര്‍ക്ക് മൂന്നു മാസത്തെ വൈദ്യ സഹായവും വിദഗ്ധ ഡോക്ടര്‍മാരുടെ സൗജന്യ ശുശ്രൂഷയും ലഭിക്കുമെന്നും ലൈവില്‍ സയനോര വ്യക്തമാക്കുന്നുണ്ട്