Saturday
22 Sep 2018

എസ് ബി ഐ 23000 ബ്രാഞ്ചുകളുടെ ഐ എഫ്എസ് സി കോഡ് മാറ്റി

By: Web Desk | Monday 11 December 2017 1:14 PM IST

എസ് ബി ഐ രാജ്യത്തെ 23000 ബ്രാഞ്ചുകളുടെ ഐ എഫ്എസ് സി കോഡിൽ മാറ്റം വരുത്തി. മുംബൈ, ന്യൂ ഡൽഹി, ബെംഗളൂരു, ചെന്നൈ, കൊൽക്കൊത്ത, ലക്നൗ തുടങ്ങിയ പ്രമുഖ നഗരങ്ങൾ  ഉൾപ്പെടെ മറ്റു നിരവധി സ്ഥലങ്ങളിലെ ഐഎഫ്എസ് സി കോഡിൽ മാറ്റം വരുത്തിയിട്ടുണ്ട്. തങ്ങളുടെ പഴയ ചില ആസ്കിലിയറി  ബാങ്കുകൾ എസ് ബി ഐ യിൽ ലയിക്കുന്നത് കൊണ്ടാണ് ഈ മാറ്റമെന്ന് റീറ്റെയ്‌ൽ, ഡിജിറ്റൽ മാനേജിങ് ഡയറക്ടർ പ്രവീൺ ഗുപ്ത പറഞ്ഞു. ഇടപാടുകാരെ മാറ്റം  അറിയിച്ചിട്ടുണ്ടെന്നും അഥവാ പഴയ ഐ എഫ്എസ് സി കോഡിൽ ആരെങ്കിലും ഇടപാട് നടത്തിയാൽ അത് പുതിയ കോഡിലേക്ക് മാറി വരുന്ന സംവിധാനം ഏർപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ ഫിനാഷ്യൽ സിസ്റ്റം കോഡ്  (ഐ എഫ്എസ് സി) എന്ന 11 അക്ക നമ്പർ ഉപയോഗിച്ചാണ് ആർ ബി ഐ നിയന്ത്രിത ഫണ്ട് ട്രാൻസ്ഫർ സമ്പ്രദായം നടത്തി വരുന്നത്.