Monday
25 Jun 2018

മിനിമം ബാലന്‍സില്ല: എസ്ബിഐ ക്ലോസ് ചെയ്തത് 41.16 ലക്ഷം അക്കൗണ്ടുകള്‍

By: Web Desk | Wednesday 14 March 2018 8:17 PM IST

ഇന്‍ഡോര്‍: മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്തതിനാല്‍ എസ്ബിഐ ക്ലോസ് ചെയ്തത് 41.16 ലക്ഷം സേവിങ്‌സ് അക്കൗണ്ടുകള്‍. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലാണ് ബാങ്ക് ഇത്രയും അക്കൗണ്ടുകളിന്മേല്‍ നടപടിയെടുത്തത്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗഡ് സമര്‍പ്പിച്ച വിവരാവകാശ രേഖയിലാണ് എസ്ബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ചുവര്‍ഷത്തിനുശേഷം കഴിഞ്ഞ ഏപ്രില്‍ മുതലാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളില്‍നിന്ന് ബാങ്ക് പിഴ ഈടാക്കാന്‍ തുടങ്ങിയത്. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മെട്രോ നഗരങ്ങളിലെ ബാങ്കുകളിലെ പിഴത്തുക 50ല്‍ നിന്ന് 15 രൂപയായും ചെറുനഗരങ്ങളിലേത് 40ല്‍ നിന്ന് 12 രൂപയായും ഗ്രാമങ്ങളിലെ ബാങ്കുകളില്‍ 10 രൂപയായും കഴിഞ്ഞദിവസം എസ്ബിഐ കുറച്ചിരുന്നു.

സ്റ്റേറ്റ് ബാങ്കിന് നിലവില്‍ 41 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ഇതില്‍ 16 കോടിയും പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ടുകളോ ബേസിക് സേവിങ്‌സ് അക്കൗണ്ടുകളോ ആണ്. ഇത്തരം അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ബാധകമല്ല.

photo courtesy: Times of India