Sunday
22 Oct 2017

സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് എസ്ബിഐ കുറച്ചു

By: Web Desk | Monday 31 July 2017 3:14 PM IST

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പലിശ നിരക്ക് കുറച്ചു. സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശയില്‍ നിന്ന് 0.5 ശതമാനമാണ് എസ്ബിഐ കുറച്ചത്.പുതുക്കിയ പലിശ നിരക്ക് ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

നേരത്തെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ഒരു കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4 ശതമാനം പലിശയായിരുന്നു നല്‍കിയിരുന്നതെങ്കില്‍ ഇത് 3.5 ശതമാനമായി പരിഷ്കരിച്ചതായി എസ്ബിഐ വ്യക്തമാക്കി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ ടേം ഡെപ്പോസിറ്റ് നിരക്കുകള്‍ 50 പോയിന്‍റായി ഉയര്‍ത്തിയിരുന്നു.

Related News