Thursday
18 Oct 2018

‘വര്‍ണാന്ധതയുള്ളവര്‍ക്കും ഡോക്ടറാകാം’

By: Web Desk | Monday 25 September 2017 8:31 AM IST

ന്യൂഡല്‍ഹി: വര്‍ണാന്ധതയുള്ളവര്‍ക്ക് എംബിബിഎസ് കോഴ്‌സിന് ചേരാന്‍ തടസ്സമില്ലെന്ന് സുപ്രീം കോടതി. രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഇരുവര്‍ക്കും പ്രവേശനം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

ത്രിപുര സര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ 2015ല്‍ വര്‍ണാന്ധത ഉണ്ടെന്ന് കാണിച്ച് ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഭരണഘടനയുെടെ 142ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി വിധി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

Related News