Thursday
19 Apr 2018

നിര്‍ബന്ധിത പ്രാര്‍ഥന; കേന്ദ്രത്തിന് സുപ്രിം കോടതിയുടെ നോട്ടീസ്

By: Web Desk | Wednesday 10 January 2018 8:26 PM IST

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയത്തിലെ നിര്‍ബന്ധിത പ്രാര്‍ഥനയ്‌ക്കെതിരെ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് സുപ്രിം കോടതി. കേന്ദ്രീയ വിദ്യാലയങ്ങളിലെല്ലാം സംസ്‌കൃതത്തിലും ഹൈന്ദവ പ്രാര്‍ഥനകള്‍ വിദ്യാര്‍ഥികള്‍ ഏറ്റുചൊല്ലേണ്ടത് നിര്‍ബന്ധമായി വരുന്നുവെന്ന ഹര്‍ജിയിന്മേലാണ് സര്‍ക്കാറിന്റെ വിശദീകരണം പരമോന്നത കോടതി തേടുന്നത്.
ജ്‌സറ്റിസുമാരായ ആര്‍ എഫ് നരിമാന്‍, നവിന്‍ എന്നിവര്‍ അധ്യക്ഷരായ സുപ്രിം കോടതി ബെഞ്ച് സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. രാവിലെ അസംബ്ലിസമയത്ത് കേന്ദ്രീയ വിദ്യാലയങ്ങളിലുള്ളത് ഹൈന്ദവ പ്രാര്‍ഥനയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
മധ്യപ്രദേശ് സ്വദേശിയായ വീനായക് സിന്‍ഹായാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ചിന്തശേഷിക്കനുസരിച്ചുള്ള ദൈവവിശ്വാസത്തിന് പകരം അതിന് മറ്റെന്തിനെക്കാളും പ്രാധാന്യം നല്‍കുമ്പോള്‍ കുട്ടികളുടെ ബൗദ്ധിക വളര്‍ച്ചയ്ക്ക് അത് തടസ്സമാകുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

Related News