Monday
15 Oct 2018

ടയറില്ല, ബസ്സുകള്‍ കട്ടപ്പുറത്ത്

By: Web Desk | Thursday 17 May 2018 9:08 PM IST

മല്ലപ്പള്ളി ഡിപ്പോയില്‍ ടയര്‍ ക്ഷാമം മൂലം കട്ടപ്പുറത്തിരിക്കുന്ന ബസ്സ്

മല്ലപ്പള്ളി : കെഎസ്ആര്‍ടിസി മല്ലപ്പള്ളി ഡിപ്പോയില്‍ ടയര്‍ ക്ഷാമം ബസ്സുകള്‍ സര്‍വ്വീസ് മുടക്കുന്നത് പതിവാകുന്നു. വ്യാഴാഴ്ച നാലിധികം ബസ്സുകളാണ് ടയര്‍ക്ഷാമം മൂലം സര്‍വ്വീസ് നടത്താതിരുന്നത്. യാത്രാക്ലേശം രൂക്ഷമായ താലൂക്കിന്‍റെ കഴക്കന്‍ മേഖലകളിലേയ്ക്കുള്ള ഷെഡ്യൂളുകളാണ് മിക്ക ദിവസങ്ങളിലും പല കാരണങ്ങളാല്‍ വെട്ടിക്കുറയ്ക്കുന്നത്. 36 ഷെഡ്യൂളുകള്‍ ഉള്ള ഡിപ്പോയില്‍ പല ദിവസങ്ങളിലും 32 ഷെഡ്യൂളുകള്‍ മാത്രമാണ് നടക്കുന്നത്. എന്നാല്‍ ഡിപ്പോ എഞ്ചിനീയറുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും പറയപ്പെടുന്നു. ബസ്സുകളുടെ കേടുപാടുകള്‍ സമയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാറില്ലെന്നും അറിയുന്നു. ഇത് സ്വകാര്യ ബസ്സ് ജീവനക്കാരെ സഹായിക്കാനുള്ള നീക്കമാണ്. കാലപ്പഴക്കം ചെന്ന ബസ്സുകളാണ് ഡിപ്പോയില്‍ അധികമുള്ളതും.

Related News