Wednesday
12 Dec 2018

മൊബൈല്‍ നല്‍കിയുള്ള സ്‌നേഹം കുട്ടികള്‍ക്ക് അന്തകരാകുന്നു

By: Web Desk | Friday 15 September 2017 8:52 PM IST

വാഷിങ്ടണ്‍: സമയലാഭത്തിന് വേണ്ടി മാതാപിതാക്കള്‍ നല്‍കുന്ന ഫോണുകള്‍ കുട്ടികള്‍ വന്‍ അപകടങ്ങളെ ക്ഷണിച്ചുവരുത്തുമെന്ന് പഠനങ്ങള്‍. സൈബര്‍ ഭീഷണികളില്‍ അകപ്പെടുന്നവരിലേറെപ്പേരും സ്‌കൂള്‍ വിദ്യാര്‍ഥികളെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം അപകടങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അകപ്പെടുന്നതിനാണ് സാധ്യത കൂടുതലെന്നും ഗവേഷണങ്ങള്‍ ചേര്‍ക്കുന്നു.

ഫോണ്‍ ഉടമകളില്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നാം ക്ലാസുമുതല്‍ അഞ്ചാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികളാണ് സൈബര്‍ ഭീഷണിയുടെ വലകളില്‍ അകപ്പെടാന്‍ സാധ്യതയുള്ളവരെന്നും ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
2014നും 2016നുമിടയിലുള്ള മൂന്നാം ക്ലാസുമുതല്‍ അഞ്ചാം ക്ലാസുവരെയുള്ള 4,584
കുട്ടികളിലാണ് പഠനം നടത്തിയത്. ഇവരില്‍ 9.5 ശതമാനം കുട്ടികളും സൈബര്‍ ഭീഷണികള്‍ക്കിരയാണ്. ഇത് സ്വമേധയാ കുട്ടികള്‍ സമ്മതിച്ചതായും വിവരങ്ങള്‍ വ്യക്തമാക്കി.

ബ്രിഡ്ജ് വാട്ടര്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി പ്രൊഫസര്‍ എലിസബത്ത് കെ എന്‍ഗ്ലാന്‍ഡറിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണങ്ങളാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന സാഹചര്യങ്ങള്‍ കുട്ടികളെ ഇത്തരം അപകടങ്ങളിലേയ്ക്ക് അകപ്പെടുന്നതിനും കാരണമാകുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കാൻ
കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും സമൂഹ്യമാധ്യമങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ അവരെ ബോധവാന്മാരാക്കണമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Related News