Saturday
22 Sep 2018

കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി കസ്റ്റഡിയില്‍

By: Web Desk | Thursday 14 September 2017 7:44 PM IST

ഗുരുഗ്രാം സ്‌കൂളില്‍ കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയും റയാന്‍ സ്‌കൂളിലെ തോട്ടക്കാരനുമായ ഹര്‍പാല്‍സിംങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കൂടുതല്‍ പേര്‍ പിടിയിലായേക്കുമെന്ന് സൂചന. കൊലക്കേസില്‍ പിടിയിലായ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെതിരായ എല്ലാതെളിവുകളും ശേഖരിച്ചുവരികയാണ് എന്നും ചെറിയ തെളിവുകള്‍പോലും വിട്ടുകളയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനിമൂന്നുദിവസം കൂടിയാണ് ശേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ 17പേരെ ചോദ്യം ചെയ്തിട്ടുണ്ട്. സസ്‌പെന്‍ഷനിലുള്ള പ്രിന്‍സിപ്പല്‍ ജീവനക്കാര്‍ എന്നിവരെ ചോദ്യം ചെയ്തിട്ടുണ്ട്. വേണ്ടത്ര തെളിവുകള്‍ പ്രതിക്കെതിരെ ലഭിച്ചുകഴിഞ്ഞു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കാമെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഏഴുവയസുകാരനായ പ്രദ്യുമന്‍ എന്ന കുട്ടിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയില്‍ സ്‌കൂള്‍ വാഷ്‌റൂമില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്നും തെളിവു ലഭിച്ചു. കുട്ടി ടോയ്‌ലറ്റിലേക്ക് പോകുന്നതും പിന്നാലെ അശോക് കുമാര്‍ കയറിപോകുന്നതും പ്രവര്‍ത്തനക്ഷമമായിരുന്ന ഏക സിസിടിവിയിലെ ദൃശ്യങ്ങളിലുണ്ട്. കഴുത്തുമുറിഞ്ഞ നിലയില്‍ കുട്ടി ഇഴഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കുഴഞ്ഞ് വീണ് നിശ്ചലനാകുന്നതും വ്യക്തമാണ്.