Tuesday
21 Aug 2018

ശാരീരിക അവശതകളെ വെല്ലുവിളിച്ച വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

By: Web Desk | Wednesday 14 March 2018 10:05 AM IST

സ്റ്റീഫന്‍ ഹോക്കിങ്

ലണ്ടന്‍: പ്രഗൽഭ  ശാസ്ത്രജ്ഞനും ലോകപ്രശസ്ത പ്രപഞ്ചശാസ്ത്ര  ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസായിരുന്നു.

ശരീരം ശോഷിക്കുന്ന അപൂര്‍വരോഗം പിടിപെട്ടിരുന്ന അദ്ദേഹം തന്റെ ശാരീരിക അവശതകളെപ്പോലും മറികടന്നാണ് പ്രപഞ്ചരഹസ്യവുമായി ബന്ധപ്പെട്ട നീരീ ക്ഷണങ്ങളും ഗവേഷണങ്ങളും നടത്തിയത്. ലോകത്താകമാനമുള്ള യുവ ഗവേഷകര്‍ക്കും ശാസ്ത്രനിരീക്ഷകര്‍ക്കും ഏറെ പ്രചോദനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനങ്ങളുടെ പേരിലാണ് ഹോക്കിങ് പ്രശസ്തനായത്. ‘ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ ആണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ശാസ്ത്രരചനകളിലൊന്ന്.

പിതാവ് മരിച്ച കാര്യം ഹോക്കിങിന്റെ മക്കളായ ലൂസിയും റോബര്‍ട്ടും ടിമ്മും വാര്‍ത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു.